23 April Tuesday

ലോക്ക‌് ഡൗൺ നിർദേശം ലംഘിച്ചതിന‌് 284 കേസ‌്

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
 തൊടുപുഴ
ലോക്ക് ഡൗൺ നിർദേശം ലംഘിച്ചതിന് ജില്ലയിൽ വ്യാഴാഴ്ച 284 കേസുകളെടുത്തു. തൊടുപുഴയിലാണ‌് ഏറ്റവും കൂടുതൽ കേസുകൾ. 24 കേസ‌്. കാഞ്ഞാറിൽ -17 കേസെടുത്തു. കരിമണ്ണൂർ, കരിങ്കുന്നം, കട്ടപ്പന, മുരിക്കാശേരി- എന്നിവിടങ്ങളിൽ 10 കേസുകൾ വീതവും കാളിയാർ-, വണ്ടിപ്പെരിയാർ, കമ്പംമെട്ട് സ‌്റ്റേഷനുകളിൽ -എട്ട് കേസുകൾ വീതവും എടുത്തു. കുളമാവ്,- ശാന്തൻപാറ എന്നിവിടങ്ങളിൽ ഏഴ് വീതം കേസെടുത്തു. 
മുട്ടം, ദേവികുളം, മറയൂർ, പെരുവന്താനം സ‌്റ്റേഷനുകളിൽ- മൂന്നുകേസുകൾ വീതമെടുത്തു. ഉടുമ്പൻചോല-യിലും വെള്ളത്തൂവലിലും ആറുവീതവും നെടുങ്കണ്ടത്ത‌് -11 കേസുമെടുത്തു. മൂന്നാർ, വണ്ടൻമേട്, കുമളി-, ഇടുക്കി, അടിമാലി, കഞ്ഞിക്കുഴി സ‌്റ്റേഷൻ പരിധിയിൽ- 12 വീതം കേസുണ്ടായി. വാഗമൺ–--18, രാജാക്കാട്-–-നാല്, കരിമണൽ–-അഞ്ച്, ഉപ്പുതറ-–-13, പീരുമേട്-–-14, തങ്കമണി–-- ഒന്ന‌് എന്നിങ്ങനെയാണ‌് മറ്റ‌് സ‌്റ്റേഷനുകളിലെ നില.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top