25 April Thursday
എംഎല്‍എ നിര്‍ദേശം നല്‍കി

തകര്‍ന്ന റോഡ് ഉടന്‍ നന്നാക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

പെരിയവരൈ പാലത്തിനു സമീപം തകർന്ന റോഡ്

 
മൂന്നാർ 
മൂന്നാര്‍–-ഉദുമുല്‍പ്പേട്ട അന്തര്‍ സംസ്ഥാനപാതയില്‍ പെരിയവരൈ പാലത്തിന് സമീപം തകര്‍ന്ന റോഡ് ഉടന്‍ നന്നാക്കണമെന്ന്‌ അഡ്വ. എ രാജ എംഎൽഎ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കഴിഞ്ഞ ആഗസ്‍തിലാണ് പാലത്തിന്‌ സമീപം റോഡ് തകർന്നത്. നിര്‍മാണ സാമ​ഗ്രികള്‍ സ്ഥലത്ത് എത്തിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പ്രവൃത്തി നീളുകയാണ്. നിലവിൽ ഒരു വാഹനം കടന്നുപോകാനിടയുണ്ട്. തിരക്കുള്ളപ്പോള്‍ ഗതാഗതക്കുരുക്ക് പതിവാണ്. ശനി, ഞായർ ദിവസങ്ങളിൽ രാജമല സന്ദർശിക്കാനും ലക്കം, മറയൂർ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളും കുരുങ്ങുന്നു. 2018ലെ പ്രളയത്തിൽ പെരിയവരൈ പാലം തകർന്ന് തുടർന്ന് പുതിയ പാലം നിർമിച്ചു. കഴിഞ്ഞവർഷത്തെ മഴവെള്ളപ്പാച്ചിലിലാണ് പാലത്തിനു സമീപം 50മീറ്റർ നീളത്തിൽ റോഡ് തകര്‍ന്നത്. ക്രിസ്‍മസ് അവധിയാകുന്നതോടെ സഞ്ചാരികളുടെ വൻ തിരക്കാകും. നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ചാണ്‌ നിർമാണം പൂർത്തിയാക്കാൻ അഡ്വ. എ രാജ എംഎൽഎ നിർദേശം നൽകിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top