08 December Friday
ജൽജീവൻ മിഷൻ അവലോകനയോഗം

ഭൂജല വകുപ്പ്‌ 580 കണക്ഷനുകൾ 
പൂർത്തിയാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023
ഇടുക്കി
ജൽജീവൻ മിഷൻ ജില്ലാതല ജല ശുചിത്വമിഷന്റെ അവലോകനയോഗം കലക്ടർ ഷീബാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്നു. പദ്ധതിയുമായി ബന്ധപ്പെട്ട നിർവഹണ സഹായ ഏജൻസികൾക്ക് നടത്തിപ്പിന്റെ ഭാഗമായ തുക അനുവദിക്കുന്നതിനുള്ള അനുമതി നൽകുന്നതിനും പുരോഗതി വിലയിരുത്തുന്നതിനുമാണ് യോഗം ചേർന്നത്.
 വാട്ടർ അതോറിറ്റി തൊടുപുഴ ഡിവിഷന്റെ കീഴിൽ ജൽജീവൻ മിഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാൻ 53409 ഫങ്ഷണൽ ഹൗസ് ഹോൾഡ് ടാപ് കണക്ഷനുകൾക്ക് 219.5 കോടി രൂപയ്ക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ട്.  ഇതിൽ 14519 എണ്ണം പൂർത്തീകരിച്ചു. ബാക്കിയുള്ളവ നിർമാണ പുരോഗതിയിലാണ്. വാട്ടർ അതോറിറ്റി കട്ടപ്പന ഡിവിഷന്റെ കീഴിൽ 179829 ഫങ്ഷണൽ ഹൗസ് ഹോൾഡ് ടാപ് കണക്ഷനുകൾക്ക് 2519.45 കോടി രൂപയ്ക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചു. ഇതിൽ 9482 എണ്ണം പൂർത്തിയാക്കി. ജലനിധിയുടെ കീഴിൽ 3946 ഫങ്ഷണൽ  ഹൗസ് ഹോൾഡ് ടാപ് കണക്ഷനുകൾക്ക് 8.5 കോടി രൂപയ്ക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിട്ടുണ്ട്. ഇതിൽ 2831  എണ്ണം പൂർത്തിയാക്കി. ഭൂജല വകുപ്പിന് കീഴിൽ 3937 ഫങ്ഷണൽ ഹൗസ് ഹോൾഡ് ടാപ് കണക്ഷനുകൾക്ക് 10.03 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചതിൽ 691 എണ്ണത്തിന് സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ 580 എണ്ണം പൂർത്തിയാക്കി.
    എല്ലാ പഞ്ചായത്തുകളിലും പദ്ധതിയുടെ പ്രവർത്തന രീതികളും മറ്റും ഏകോപിപ്പിക്കുന്നതിന്‌ ത്രികക്ഷി കരാറിൽ നിയമിച്ച ഐഎസ് എ കളുടെ ക്ലെയിം അംഗീകരിച്ചു.     പദ്ധതിയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി കൂടുതൽ വാളന്റിയർമാരെ നിയമിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനിയർ ജെതീഷ് കുമാർ ജി, പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ,  ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ പദ്ധതി ഡയറക്ടർമാർ, തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top