19 April Friday
ഇടുക്കി മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കിയ

മുഖ്യമന്ത്രിക്ക് ഇന്ന് പൗരസ്വീകരണം

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022
ചെറുതോണി
മലയോര ജനതയുടെ സ്വപ്നവും പ്രതീക്ഷയുമായ ഇടുക്കി മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന് തിങ്കളാഴ്ച ഇടുക്കിയിൽ പൗരസ്വീകരണം നൽകും. രാവിലെ 10ന് വെള്ളാപ്പാറ ഗസ്റ്റ് ഹൗസിലാണ് പൗരസ്വീകരണം. മന്ത്രി റോഷി അഗസ്റ്റിൻ, എം എം മണി എംഎൽഎ, കെ കെ  ജയചന്ദ്രൻ, എൽഡിഎഫ് കൺവീനർ കെ കെ ശിവരാമൻ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ജിജി കെ ഫിലിപ്പ്, ജില്ലാ കലക്ടർ ഷീബ ജോർജ്‌, ജനപ്രതിനിധികൾ, മെഡിക്കൽ കോളേജ് അധികൃതർ, കക്ഷിനേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. 
2016 ൽ അംഗീകാരം റദ്ദാക്കപ്പെട്ടതിലൂടെ മെഡിക്കൽ കോളേജ് ഇടുക്കിക്ക് നഷ്ടപ്പെട്ടിരുന്നു. തുടർന്ന് പിണറായി സർക്കാർ നടത്തിയ നിരന്തര  പ്രവർത്തനത്തിലൂടെയാണ് ഇപ്പോൾ മെഡിക്കൽ കോളേജിന് ദേശീയ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചത്. 100 വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള അനുമതിയാണ് കിട്ടിയത്. 800 കോടി രൂപയിലധികം ചെലവിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കി. 300 ബെഡുകളുള്ള ആശുപത്രി സമുച്ചയം, അക്കാദമിക് ബ്ലോക്ക്, റെസിഡൻഷ്യൽ കോംപ്ലക്സ് എന്നിവയുടേയും നിർമാണം പൂർത്തിയാക്കി. സിടി, എംആർഐ സ്കാൻ, വൈറോളജി ലാബ്, ഡയാലിസിസ് സെന്റർ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. 100 ലധികം ഡോക്ടർമാർ, 200  നഴ്സിങ്‌ പാരാമെഡിക്കൽ ജീവനക്കാർ എന്നിവരെയെല്ലാം നിയമിച്ചു. 
ജില്ലയുടെ ആരോഗ്യ വികസന രംഗത്ത് മുന്നേറാൻ കഴിയുന്ന മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനാണ് പൗരസ്വീകരണം ഒരുക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top