കട്ടപ്പന 
പിഎസ്‌സിജില്ലാ ഓഫീസ് കെട്ടിട നിർമാണം ഉടൻ ആരംഭിക്കണമെന്ന് കേരള  പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെട്ടിടം പണിയുന്നതിനായി കട്ടപ്പന മുനിസിപ്പാലിറ്റി 20 സെന്റ് സ്ഥലം സൗജന്യമായി നൽകിയിട്ടുണ്ട്.  കെട്ടിടനിർമാണത്തിനായി കഴിഞ്ഞ ബജറ്റിൽ സർക്കാർ തുകയും അനുവദിച്ചിട്ടുണ്ട്. ഈ സഹചര്യത്തിൽ എത്രയും വേഗം നിർമാണം   ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. 
 ജില്ലാ സമ്മേളനം കട്ടപ്പന ഇഎംഎസ് ഓഡിറ്റോറിയത്തിൽ സിഐടിയു  ജില്ലാ സെക്രട്ടറി  കെ എസ് മോഹനൻ ഉദ്‌ഘാടനം ചെയ്തു.   യൂണിയൻ ജില്ലാ പ്രസിഡന്റ് സുജിത കൃഷ്ണൻ പതാക  ഉയർത്തിയതോടെയാണ് സമ്മേളനത്തിന്  തുടക്കമായത്. തുടർന്ന് പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും നടത്തി. സീമ തങ്കച്ചി രക്തസാക്ഷി പ്രമേയവും ആതിര നായർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.  ജില്ലാ സെക്രട്ടറി സി ജെ ജോൺസൺ റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചയും നടന്നു. 
  എഫ്എസ്‌ഇടിഒ  ജില്ലാ പ്രസിഡന്റ്  ഷാമോൻ ലൂക്ക്, സിഐടിയു ഏരിയ പ്രസിഡന്റ് ടോമി ജോർജ് ,കെജിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി   അബ്ദുൾ സമദ്. എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം മുജീബ് റഹ്മാൻ, പിഎസ് സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന ട്രഷറർ  വി എസ് രാജീവ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ആർ രഞ്ജിത്,  രജനി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.  
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..