25 April Thursday

കാര്‍ഷിക മേഖലയും 
ഇടുക്കി പാക്കേജും സംസാരിക്കാം

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

 തൊടുപുഴ

ഇടുക്കി മഹോത്സവം മൂന്നാം നാളിനെ സമ്പന്നമാക്കുക സെമിനാറുകൾ. കാർഷിക മേഖലയും ഇടുക്കി പാക്കേജും പ്രധാന വിഷയമായാണ് സെമിനാറുകൾ ഒരുക്കിയിരിക്കുന്നത്. കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പാനോളി ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അധ്യക്ഷനാകും. കർഷകസംഘം ജില്ലാ പ്രസിഡന്റ് എൻ വി ബേബി സംസാരിക്കും. കാർഷികമേഖല ചരിത്രം, പ്രതിസന്ധി– മുൻ എംപി- അഡ്വ. ജോയ്‍സ് ജോർജ്, വനം, പരിസ്ഥിതി പ്രശ്‍നങ്ങൾ, മനുഷ്യ–- വന്യജീവി സംഘർഷം –- ഡോ. അഞ്ജു ലിസ് കുര്യൻ, മാലിന്യ നിർമാർജനം –- ഡോ. വി ആർ രാജേഷ്, ജില്ലാ വികസനവും ഇടുക്കി പാക്കേജും–- ഡോ. കെ കെ ഷാജി, ജില്ലയിലെ കുടിയേറ്റം, കുടിയിറക്കം –- എൻ വി ബേബി എന്നിവരാണ് സെമിനാറുകൾ നയിക്കുക. 
   വൈകിട്ട് മൂന്നിന് നാദഭൈരവി ഓർക്കസ്‍ട്രയുടെ കലാപരിപാടി. അഞ്ചിന് വികസന മുന്നേറ്റങ്ങളുടെ ഇടുക്കി സിമ്പോസിയം. മന്ത്രി കെ എൻ ബാല​ഗോപാൽ ഉദ്ഘാടനംചെയ്യും. മുൻ എംപി- അഡ്വ. ജോയ്‍സ് ജോർജ് അധ്യക്ഷനാകും. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ചർച്ച നയിക്കും. 
ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ, യാക്കോബായ സുറിയാനി സഭ ഇടുക്കി ഭദ്രാസന മെത്രാപൊലീത്ത സഖറിയാസ് മാർ പിസിക്‍സിനോസ്, മലങ്കര ഓർത്തഡോക്‍സ് സഭ ഇടുക്കി ഭദ്രാസന മെത്രാപൊലീത്ത സഖറിയാസ് മാർ സേവറിയോസ്, എംജി സർവകലാശാല രജിസ്‍‍ട്രാർ പി കെ സജീവ്, സിപിആ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, ഐഎൻസി ജില്ലാ പ്രസിഡന്റ് ജില്ലാ പ്രസിഡന്റ് സി പി മാത്യു, കേരള കോൺ​ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, കേരള കോൺ​ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ്, എൻസിപി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലായ്‍ക്കൽ, കേരള കോൺ​ഗ്രസ്(സ്‍കറിയ തോമസ്) ജില്ലാ പ്രസിഡന്റ് ജോണി ചെരിവുപറമ്പിൽ, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് എം എം സുലൈമാൻ, ഐയുഎംഎൽ ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂർ, ജനാധിപത്യ കേരള കൺ​ഗ്രസ് ജില്ലാ പ്രസിഡന്റ് സിബി മൂലേപ്പറമ്പിൽ, ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് കെ എൻ റോയി,  ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് എം എ ജോസഫ്, കേരള കോൺ​ഗ്രസ് ബി ജില്ലാ പ്രസിഡന്റ് ആമ്പൽ ജോർജ്, എസ്എൻഡിപി ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്‍ക്കകത്ത്, എൻഎസ്എസ് കരയോ​ഗം പി സി രവീന്ദ്രനാഥ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും. റോമിയോ സെബാസ്റ്റ്യൻ സ്വാ​ഗതവും കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ എൽ ജോസഫ് നന്ദിയും പറയും. രാത്രി എട്ടിന് ഉ​ഗ്രം ഉജ്ജ്വലം ഷോ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top