26 April Friday
യുഡിഎഫ് ജനവഞ്ചന

എല്‍ഡിഎഫ് 
ഹര്‍ത്താല്‍

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

 ചെറുതോണി 

ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും യുഡിഎഫ് ജനവഞ്ചനയ്‍ക്കുമെതിരെ ഏപ്രിൽ മൂന്നിന് രാവിലെ ആറ്‌ മുതല്‍ ആറുവരെ ജില്ലയിൽ എല്‍ഡിഎഫ് ഹർത്താൽ നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു. ഭൂനിയമഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കാരിക്കാൻ യുഡിഎഫ് നടത്തിയ ഗൂഡാലോചന ജനങ്ങള്‍ തിരിച്ചറിയണം. ഈ സമ്മേളനത്തിൽ ബില്ലവതരിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പരിസ്ഥിതിവാദിയായ വി ഡി സതീശന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പദ്ധതി നിയമസഭയില്‍ നടപ്പാക്കി ബില്‍ അട്ടിമറിക്കുയാണ് കോൺഗ്രസ് ചെയ്‍തത്. 
യുഡിഎഫ് ഭരണകാലത്ത് ബഫർസോൺ 12 കിലോമീറ്റർ ആക്കണമെന്ന് വി ഡി സതീശനും ടി എൻ പ്രതാപനും എ ഷംസുദീനും നേതൃത്വം നൽകിയ നിയമസഭാ കമ്മിറ്റികൾ ശുപാർശ ചെയ്തിരുന്നു. ജില്ലയിലെ ഏലമല പ്രദേശത്തെക്കുറിച്ചും ഹരിത എംഎൽഎമാർ എന്നറിയപ്പെട്ട കോൺഗ്രസ് നേതാക്കൾക്ക് ഒരേനിലപാടായിരുന്നു. സിഎച്ച്ആർ വനമാണെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. സിഎച്ച്ആർ പൂർണമായും റവന്യു ഭൂമിയാണെന്ന നിലപാടാണ് എൽഡിഎഫ് എക്കാലവും സ്വീകരിച്ചിട്ടുളളത്. പട്ടയം ലഭിച്ച ഭൂമിയിൽ കൃഷിയും വീടുവച്ച് താമസവും മാത്രമാണ് അനുവദിക്കാവൂ എന്ന നിലപാടാണ് കോൺഗ്രസ് നേതാക്കൾ പലഘട്ടത്തിലും പറഞ്ഞിട്ടുളളത്.
നിയമസഭയെ ബന്ദിയാക്കി ദിവസങ്ങളോളം സഭ സ്തംഭിപ്പിച്ച് ഭൂ നിയമഭേദഗതി ബില്‍ അവതരിപ്പിക്കാൻ സ്പീക്കറുടെ ഓഫീസ് പോലും ആക്രമിച്ച യുഡിഎഫിന്റെ ജനവഞ്ചന ഹർത്താലിലൂടെ തുറന്നുകാട്ടും. ബില്ലവതരണം നടന്നില്ലെങ്കിലും അടിയന്തരമായി ഓർഡിനൻസ് ഇറക്കി നിയമഭേദഗതി നടപ്പാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടാണ് ഹർത്താൽ. ഇനിയും കർഷകരുടെ ആവശ്യം നീട്ടിക്കൊണ്ടുപോകരുത്. കൃഷിയോടൊപ്പം അനുബന്ധ തൊഴിലും ചെയ്‍തേ ഇടുക്കിയിൽ ജനങ്ങൾക്ക് ജീവിക്കാനാകു. അതിന് വാണിജ്യസ്ഥാപനങ്ങൾ അനിവാര്യമാണ്. 
ഹർത്താലിനോട് ജില്ലയിലെ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്ന് എൽഡിഎഫ് നേതാക്കളായ കെ കെ ശിവരാമൻ, സി വി വർഗീസ്, കെ സലീംകുമാർ, ജോസ് പാലത്തിനാൽ, അഡ്വ. കെ ടി മൈക്കിൾ, സി എം അസീസ്, കെ എൻ റോയി, സിബി മൂലേപറമ്പിൽ, പോൾസൺ മാത്യു, ജോണി ചെരുവുപറമ്പിൽ, എം എ ജോസഫ് എന്നിവർ അഭ്യർത്ഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top