20 April Saturday

കെഎസ്ടിഎ കലാജാഥ

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

തൊടുപുഴയിൽ കെഎസ്ടിഎ കലാജാഥയുടെ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി 
ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ
തിരുവനന്തപുരത്ത് നടക്കുന്ന കെഎസ്ടിഎ 30–-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അധ്യാപക കലാവേദിയുടെ നേതൃത്വത്തിൽ ജില്ലാതല കലാജാഥ സംഘടിപ്പിച്ചു. 
    തൊടുപുഴയിൽ കലാജാഥ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി മേരി ഉദ്ഘാടനംചെയ്‌തു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെ ആർ ഷാജിമോൻ അധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവംഗം എ എം ഷാജഹാൻ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി എസ് മഹേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഷാമോൻ ലൂക്ക്, അധ്യാപക കലാവേദി ജില്ലാ കൺവീനർ മുരുകൻ വി അയത്തിൽ എന്നിവർ സംസാരിച്ചു. കലാജാഥയിൽ അധ്യാപകനും കലാകാരനുമായ കെ പി ചന്ദ്രൻ ഓട്ടംതുള്ളൽ അവതരിപ്പിച്ചു. തൊടുപുഴ, മൂലമറ്റം, ചെറുതോണി, അടിമാലി എന്നീ കേന്ദ്രങ്ങളിലാണ് കലാജാഥ അവതരിപ്പിച്ചത്. വിവിധ കേന്ദ്രങ്ങളിൽ കെഎസ്ടിഎ നേതാക്കളായ കെ എസ് സജി, കെ എ നജീബ്, വി എസ് പ്രകാശ്, എം ഡി അജിമോൻ, സംസ്ഥാന കമ്മിറ്റിയംഗം ടി സ്റ്റാൻലി, എം ഡി പ്രിൻസ്‌മോൻ, അപർണ നാരായണൻ, ഷാജി തോമസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top