02 July Wednesday

അരിക്കൊമ്പന്റെ കലിപ്പിൽ പൊലിഞ്ഞത്‌ പന്നിയാറുകാരുടെ സ്വന്തം വാച്ചർ

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023
ശാന്തൻപാറ
അരിക്കൊമ്പന്റെ കലിപ്പിൽ പൊലിഞ്ഞത്‌ പന്നിയാറുകാരുടെ സ്വന്തം വാച്ചറാണ്‌. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന്‌ നാട്ടുകാരുടെ കാവൽക്കാരനായ ശക്തിവേൽ മരിച്ചെന്ന്‌ ഇനിയും വിശ്വസിക്കാനാവുന്നില്ല. ബുധൻ രാവിലെ ആറോടെ എസ്റ്റേറ്റിലെത്തിയ അരിക്കൊമ്പൻ എന്ന കാട്ടാനയെ ഓടിക്കുന്നതിനിടയിലായിരുന്നു ദാരുണസംഭവം. രാവിലെയുണ്ടായ സംഭവം പുറത്തറിഞ്ഞത് ഉച്ചയോടെയാണ്. ശക്തിവേലുൾപ്പെടെ ഒരു പതിറ്റാണ്ടിൽ 43 പേരും രണ്ടുവർഷത്തിനിടയിൽ രണ്ടുപേരുമാണ്‌ കാട്ടാനകളുടെ ആരകമണത്തിൽ മരിച്ചത്‌.
ബൈക്ക് യാത്രികരുടെ മുമ്പിൽപ്പെട്ട ചക്കകൊമ്പൻ എന്ന ആനയെ ശക്തിവേൽ വഴക്കുപറഞ്ഞ് ഓടിച്ചുവിട്ട വീഡിയോ വൈറൽ ആയിരുന്നു. തോട്ടം തൊഴിലാളികൾക്ക് അടക്കം സുരക്ഷയൊരുക്കാൻ ശക്തിവേലന്റെ സാന്നിധ്യം ഉണ്ടായിരുന്നു. 
ദേശീയപാത ആറ്‌ മണിക്കൂർ ജനപ്രതിനിധികൾ ഉപരോധിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top