29 March Friday

കോവിഡ് മാനദണ്ഡങ്ങളിൽ 
റിപ്പബ്ലിക് ദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
ഇടുക്കി
കോവിഡിന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി പൂർണമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇത്തവണ റിപ്പബ്ലിക് ദിനാഘോഷം. രാവിലെ 9ന്‌ പൈനാവ് പൂർണിമ ക്ലബ് ഹാളിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് സന്ദേശം നൽകും.
 ഡീൻ കുര്യാക്കോസ് എംപി, ജില്ലയിലെ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കലക്ടർ ഷീബ ജോർജ്, ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
 എക്‌സൈസ്‌, ലോക്കൽ പൊലീസ്, വനിതാ പൊലീസ്, ഫോറസ്റ്റ് എന്നീ വിഭാഗങ്ങളുടെ പ്ലാറ്റൂണുകൾ പരേഡിൽ അണിനിരക്കും. പൊലീസിന്റെ ബാൻഡ് ടീം പരേഡിന് താളമൊരുക്കും. പൊതുജനങ്ങൾക്ക് അനുവാദമില്ല. ക്ഷണിക്കപ്പെട്ടവരുടെ പരമാവധി എണ്ണം 50. പരേഡിന് പരമാവധി നാല്‌ സംഘങ്ങളുണ്ടാകും. സ്റ്റുഡന്റ് പൊലീസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എൻസിസി ജൂനിയർ ഡിവിഷൻ എന്നിവയുടെ സംഘങ്ങളെ ഇത്തവണ അനുവദിക്കില്ല. സ്കൂൾ കുട്ടികളെ വേദിയിൽ ദേശഭക്തി ഗാനങ്ങൾ ആലപിക്കാൻ അനുവദിക്കുന്നതല്ല. കുട്ടികളെയും മുതിർന്ന പൗരന്മാരെയും ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കില്ല. എല്ലാ സംഘങ്ങളെയും ക്ഷണിക്കപ്പെട്ടവരെയും പ്രവേശന കവാടത്തിൽ തെർമൽ സ്കാനിങ്ങിന്‌  വിധേയമാക്കും. 
കാണാം 
ഫെയ്‌സ്‌ബുക്ക് 
പേജിലൂടെ
പൂർണമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് റിപ്പബ്ലിക് ദിനാഘോഷം. പൊതുജനങ്ങൾക്ക് പരിപാടികൾ തത്സമയം കാണാൻ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top