26 April Friday

‘കാവല്‍ക്കാരന്‍ ബ്രൂണോ 
റിപ്പോര്‍ട്ടിങ് സാര്‍’

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

കമ്പംമെട്ട്‌ പൊലീസ്‌ സ്‌റ്റേഷനിലെത്തിയ 
നായ ബ്രൂണോ ഉദ്യോഗസ്ഥർക്കൊപ്പം

നെടുങ്കണ്ടം
മറ്റ് നായകളുടെ ആക്രമണത്തില്‍നിന്ന് രക്ഷപെട്ടോടിക്കയറിയത് കമ്പംമെട്ട് പൊലീസ് സ്റ്റേഷനില്‍. ചെറിയ പരിക്കുകളുണ്ടായിരുന്നു. പൊലീസുകാര്‍ മുറിവില്‍ മരുന്ന് പുരട്ടി പരിചരിച്ചപ്പോള്‍ നായ അനങ്ങാതെ നിന്നു. മുറിവുണങ്ങുമ്പോള്‍ പോകുമെന്നാണ് പൊലീസുകാര്‍ കരുതിയത്. പക്ഷേ തന്നെ പരിചരിച്ച പൊലീസുകാരെ വിട്ടുപോകാന്‍ അവന്‍ തയ്യാറല്ലായിരുന്നു. അവശനിലയില്‍നിന്ന് പുതുജീവന്‍ നല്‍കിയ മുഴുവന്‍ പൊലീസുകാര്‍ക്കും കാവല്‍നില്‍ക്കുകയാണ്. നായയുടെ സ്‍നേഹം മനസിലാക്കിയതോടെ സ്റ്റേഷനില്‍ തന്നെ തുടരാന്‍ പൊലീസുകാരും അനുവാദം നല്‍കി. നായയ്‍ക്ക് ബ്രൂണോ എന്ന് പേരുമിട്ടു. സ്റ്റേഷനിൽ വന്നു പോകുന്നവരോടും അതെ സ്നേഹമാണ് നായയ്‍ക്ക്. സ്റ്റേഷന് സമീപമെത്തുന്ന കുരങ്ങന്മാരെ തുരത്തുന്നതും ബ്രൂണോ തന്നെ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top