25 April Thursday
റബർ വില, ഭൂമി - പട്ടയ വിഷയം

കേരള കോണ്‍ഗ്രസ് എം സംഘം 
മുഖ്യമന്ത്രിയെ കണ്ടു

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022
തിരുവനന്തപുരം
 റബറിന്റെ വിലസ്ഥിരതാ ഫണ്ട് 250 രൂപയായി അടിയന്തരമായി ഉയർത്തണമെന്നും ഇടുക്കി ജില്ലയിലെ ഭൂവിഷയം പരിഹരിക്കാൻ മുൻകാല പ്രാബല്യത്തോടെ നിയമഭേദഗതി കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട്‌ ചെയർമാൻ ജോസ് കെ മാണി എംപിയുടെയും മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തിൽ കേരള കോൺഗ്രസ് എം പാർലമെന്ററി പാർടി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു നിവേദനം നൽകി. 
പത്തനംതിട്ട, കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിലെ പട്ടയവിഷയം പരിഹരിക്കാൻ സ്‌പെഷൽ റവന്യൂ ടീമിനെ നിയോഗിക്കണമെന്നും നിവേദകസംഘം ആവശ്യപ്പെട്ടു. നെല്ലിന്റെ സംഭരണ വിലയും ഹാൻഡ്‌ലിങ് ചാർജും വർധിപ്പിക്കണമെന്നും ഏലം, നാളികേരം കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ പാർടി സമർപ്പിച്ച നിർദേശം നടപ്പാക്കണമെന്നും ആവശ്യപ്പെടുന്ന നിവേദനം സംഘം മുഖ്യമന്ത്രിക്ക് കൈമാറി. 
ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റിയൻ കുളത്തുങ്കൽ, ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കേരള കോൺഗ്രസ് എം മുന്നോട്ടു വച്ച വിഷയങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ചെയർമാൻ ജോസ് കെ  മാണി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top