കുമളി
കുമളിയിൽ ഇലക്കറി വിപണി സജീവമാണ്. വിവിധയിനം ചീരകൾ ഉൾപ്പെടെ 20ഓളം ഇലക്കറികളാണ് അതിർത്തി കടന്ന് കുമളിയിലെത്തുന്നത്. തഴുതാമ, ചീര, വേലിച്ചീര, കൊടകൻ(മുത്തൽ), മൈസൂർച്ചീര, മണിത്തക്കാളിയില, തകരയില, പയറില, മുരിങ്ങയില, തക്കാളി, ചീര, പരിപ്പ്, ചീര, തട്ടാൻ ചീര, ചുവപ്പു ചീര, വെന്തയം ചീര, മല്ലിയില, പുതിനയില, പാലക്ക്തുടങ്ങിയ ഇലക്കറികളാണ് ഇവിടെയെത്തുന്നു. കമ്പം, ഗൂഡല്ലൂർ, ലോവർ ക്യാമ്പ് തുടങ്ങിയിടങ്ങളിൽ ഇലക്കറിയുടെ കൃഷി വ്യാപകമാണ്. ഏറെ പോഷകാംശമുള്ളതും സ്വാദിഷ്ടവും ലാഭകരമായതിനാൽ ഏറെപേർ വാങ്ങാനുമുണ്ട്. 25 വർഷമായി കുമളിയിൽ ചീര വിൽക്കുന്ന സെലിൻ മേരി പറഞ്ഞു. തേവാരം തിങ്കളശേരിയിൽനിന്നും ബസിലെത്തി ഉന്തുവണ്ടിയിലാണ് ഈ വീട്ടമ്മയുടെ ഇലക്കറി വിൽപ്പന. ദിവസവും ആയിരം രൂപയോളം ഇവർ സമ്പാദിക്കുന്നുമുണ്ട്. സെലിനെപ്പോലെ തമിഴ്നാട്ടിൽനിന്ന് ബസിൽ ഇലക്കറികളുമായെത്തി ഉന്തുവണ്ടിയിൽ റോസാപ്പൂക്കണ്ടം, തേക്കടി, കുളത്തുപാലം, ലബ്ബക്കണ്ടം, കുമളി ടൗൺ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ ഇലക്കറി വിൽപ്പനയ്ക്കായി നിരവധി പേരെത്തുന്നുണ്ട്.
പോഷക സമൃദ്ധം
ഇലക്കറികളിൽ ലവണങ്ങൾ, ഇരുമ്പ്, കാൽസ്യം, ഫോസ്‍ഫറസ്, ജീവകം എ, ബി, സി എന്നീ ഘടകങ്ങളാണ് മുഖ്യമായുള്ളത്. ഇരുമ്പിന്റെയും ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും നല്ല ഒരു സ്രോതസ്സാണ് ചീര. ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമായ മല്ലിയില രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനൊപ്പം ദഹനത്തെയും സഹായിക്കും. അതുപോലെ പുതിന ഉദരരോഗങ്ങളിനിന്ന് മുക്തി നേടാനും ആമാശയ ശുദ്ധീകരണത്തിനും സഹായകരമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..