19 April Friday
ജില്ലാ വികസന സമിതി

ലഹരിമുക്ത നാടിനായി ഒരുമിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

കലക്ടർ ഷീബ ജോർജിന്റെ അധ്യക്ഷതയിൽ ജില്ലാ വികസനസമിതി യോഗം ചേരുന്നു

ഇടുക്കി
 ജില്ലയിലെ കലാലയങ്ങളും വിദ്യാലയങ്ങളും ലഹരിവിമുകതമാക്കാനുള്ള നടപടി തുടങ്ങി. കോളേജ്,  സ്‌കൂൾ വിദ്യാർഥികളുടെ ഇടയിൽ ലഹരിയെത്തിക്കുന്ന മാഫിയകളെ തടയാൻ വകുപ്പുകൾ യോജിച്ച്‌ പ്രവർത്തിക്കാനും ജില്ലാ വികസനസമിതി യോഗത്തിൽ തീരുമാനമായി. 
കലക്ടർ ഷീബ ജോർജ്‌ അധ്യക്ഷയായി ചേർന്ന യോഗത്തിൽ പൊലീസ്, നാർകോട്ടിക് സെൽ, എക്‌സൈസ്, സാമൂഹ്യനീതി വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളാണ് നടപ്പിലാക്കുന്നത്.  
  ലഹരി തടയാൻ യോദ്ധാവ്‌
  വിദ്യാർഥികൾക്കിടയിലെ മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെ  പൊലീസ്  ‘യോദ്ധാവ്' പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ സന്നദ്ധ സംഘടനകളെയും സാമൂഹ്യ പ്രവർത്തകരെയും ഭാഗമാക്കിയിട്ടുണ്ട്. ഇത്  ജില്ലാതലത്തിൽ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. റിപ്പോർട്ട് നർകോട്ടിക് സെൽ ഡിവൈഎസ്‌പി മാത്യു ജോർജ് യോഗത്തിൽ അവതരിപ്പിച്ചു.
  തെരുവ്നായശല്യം, പട്ടയ പ്രശ്‌നങ്ങൾ, ജലജീവൻ മിഷന്റെ പ്രവർത്തനങ്ങൾ, ഇടമലക്കുടിയിലെ ഇന്റർനെറ്റ് കണക്ടിവിടി, റോഡ് നിർമാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ, തുടങ്ങി ജില്ല നേരിടുന്ന വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
 യോഗത്തിൽ ജില്ലാ  പൊലീസ് മേധാവി വി യു കുര്യാക്കോസ്, എഡിഎം ഷൈജു പി ജേക്കബ്, സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി എം നൗഷാദ്,  വിവിധവകുപ്പ്മേധാവികൾ, തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top