24 April Wednesday

അഞ്ജുവിന്റെ സ്‌പൈസസ് ഡ്രയറിന്‌ മന്ത്രിയുടെ അഭിനന്ദനം

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

അഞ്ജു തോമസിന്റെ കിസാൻമിത്ര സ്പെെസസ് ഡ്രയർ
മന്ത്രി റോഷി ആഗസ്റ്റ്യൻ പരിശോധിക്കുന്നു

രാജാക്കാട്‌
ആയിരം രൂപയുടെ സ്‌പൈസസ് ഡ്രയർ നിർമിച്ച മിടുക്കിയെ തേടിയെത്തിയത്‌ മന്ത്രി റോഷി അഗസ്‌റ്റ്യന്റെ അഭിനന്ദനം. വലിയ തുകമുടക്കാകുന്ന  സുഗന്ധവ്യഞ്ചനങ്ങൾ ഉണക്കാനുള്ള യന്ത്രങ്ങൾ വാങ്ങാൻ പാങ്ങില്ലാത്ത സാധാരണകർഷകർക്ക്‌ ആശ്വസമാണ്‌  കൊന്നത്തടി സ്വദേശിനി അഞ്ജു തോമസിന്റെ കണ്ടുപിടുത്തം.
 മഴക്കാലത്ത് ജാതിപത്രിയും കുരുമുളകുമെല്ലാം ഉണക്കാന്‍ കൃഷിക്കാരനായ അച്ഛൻ തോമസ്‌  നേരിടുന്ന ബുദ്ധിമുട്ട് കണ്ടപ്പോഴാണ് ഇതിനൊരു ഉപകരണം ഉണ്ടായിരുന്നെങ്കില്‍ എന്ന് അഞ്ജുവിന് തോന്നിയത്. പിന്നെ പരീക്ഷണങ്ങളുടെ പരമ്പരയായിരുന്നു. ആദ്യമൊക്കെ ജാതിപത്രി കരിഞ്ഞുപോയി. സാരമില്ലെന്ന് പറഞ്ഞ് അപ്പന്‍ പ്രോത്സാഹിപ്പിച്ചതോടെ പരീക്ഷണം തുടര്‍ന്നു. ഉപകരണത്തിനുള്ളിലെ താപനില നിയന്ത്രിച്ച് സ്‌പൈസസ് മികച്ച നിലവാരത്തില്‍ ഉണക്കിയെടുക്കാനായതോടെ യന്ത്രം വിജയകരമായി.
 കിസാന്‍ മിത്ര സ്‌പൈസസ് ഡ്രയര്‍ എന്നു പേരിട്ടിരിക്കുന്ന യന്ത്രത്തിന്‌ പേറ്റന്റ് ലഭിച്ചാല്‍ മത്രമേ വാണിജ്യാടിസ്ഥാനത്തില്‍ ഇതു നിര്‍മിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ കഴിയൂ. 
ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍ ബിരുദധാരിയായ അഞ്ജു ചെറുപ്പം മുതലേ ഇത്തരം പരീക്ഷണങ്ങള്‍ നടത്തി നിരവധി അവാര്‍ഡുകള്‍ നേടിയ കുട്ടിയാണെന്നും കൂടുതല്‍ ഉയരങ്ങള്‍ താണ്ടുമെന്നും റോഷി അഗസ്‌റ്റിൻ അഭിന്ദിച്ചു.  കൊന്നത്തടിയിലെ കര്‍ഷകനായ തോമസ്-  വല്‍സമ്മ ദമ്പതികളുടെ മകളാണ്‌ അഞ്ജു. ‘ഞങ്ങളും കൃഷി’ പദ്ധതിയുടെഭാഗമായി  പഞ്ചായത്ത്‌ പ്രസിഡന്റുമാരുടെ   തിരുവനന്തപുരത്ത്‌ നടന്ന യോഗത്തിൽ അഞ്ജു തോമസ്‌  കൃഷി മന്ത്രി പി. പ്രാസാദിൻ്റ മുമ്പിൽ മിനി കിസാൻ മിത്ര സ്പെസസ് ഡ്രയർ പ്രദർശിപ്പിച്ചിരുന്നു.  അഞ്ജുവിനെ അഭിനന്ദിച്ച കൃഷിമന്ത്രി പേറ്റന്റിന്‌ വേണ്ട സംവിധാനങ്ങൾ ഒരുക്കി കൊടുക്കാംമെന്ന്  ഉറപ്പ് നല്കിയിരുന്നു. കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ്‌ രമ്യ റനിഷ്, വൈസ് പ്രസിഡൻ്റ് ടി പി മൽക, കൃഷി ഓഫസർ സിജി അനിൽ എന്നിവരും അഞ്ജുവിനൊപ്പമുണ്ടായിരുന്നു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top