10 December Sunday

കാന്തല്ലൂരില്‍ വനിതാ പഞ്ചായത്തം​ഗത്തിന് നേര്‍ക്ക് കൈയേറ്റം

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023
മറയൂർ 
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡിൽ സഞ്ചാരം തടസപ്പെടുത്തിയ പരാതി അന്വേഷിക്കാനെത്തിയ കാന്തല്ലൂര്‍ പഞ്ചായത്ത് അധികൃതർക്ക് നേരെ യുവാവിന്റെ അക്രമണം. പഞ്ചായത്തം​ഗവും ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ കാർത്ത്യായനിക്ക് പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്. നാക്കുപ്പെട്ടി ആദിവാസി കോളനിയിലേക്ക് വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന വഴിയാണ് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വീതികൂട്ടി നിർമിച്ചത്. ഈ ഭാഗത്ത് സ്വകാര്യ വ്യക്തി ഗ്രാമീണരുടെ വിവാഹം, യോ​ഗങ്ങൾ എന്നിവ നടത്താൻ കമ്യൂണിറ്റിഹാൾ നിർമിക്കുന്നതിന് 10 സെന്റ് പഞ്ചായത്തിന് വിട്ടുനൽകിയിരുന്നു. അവിടേക്ക് പഞ്ചായത്ത് കോൺക്രീറ്റ് റോഡ് നിർമിച്ചു. സമീപത്തെ ആരാധനാലയത്തിലെ ആഘോഷങ്ങൾക്ക് റോഡ് തടസമാകുമെന്ന് അറിയിച്ച് കോൺഗ്രസ്, ബിജെപി പ്രവർത്തകർ അധികൃതര്‍ക്ക് പരാതി നൽകി. 67 മീറ്ററിലാണ് കോൺക്രീറ്റ് നിർമാണം പൂർത്തിയായത്. റോഡ് കഴിഞ്ഞദിവസം തടസപ്പെടുത്തിയതിനെ തുടർന്ന് മറയൂർ പൊലീസെത്തി തടസം നീക്കിയതാണ്. 
      പരാതിയില്‍ റിപ്പോർട്ട് തയ്യാറാക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി ജപരാജ്, പഞ്ചായത്തംഗം കാർത്ത്യായനി എന്നിവർ എത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന ശങ്കിലിപാണ്ടിയെന്ന യുവാവ് അസഭ്യം പറഞ്ഞു. ഇത് ചോദ്യംചെയ്തപ്പോൾ വനിതാ അംഗത്തെ അക്രമിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിക്കായി മറയൂർ പൊലീസ് അന്വേഷണം തുടങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top