20 April Saturday

പണംവച്ച് ചീട്ടുകളി: 
16 പേർ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

തൊടുപുഴ മണക്കാട് ജങ്ഷനില്‍ പ്രവർത്തിക്കുന്ന റോയൽ ക്ലബ്ബിൽ പണം വെച്ചുള്ള ചീട്ടുകളി പൊലീസ് റെയ്‍ഡ് നടത്തി പിടികൂടിയപ്പോള്‍

തൊടുപുഴ
ന​ഗരമധ്യത്തിൽനിന്ന് പണംവച്ചുള്ള ചീട്ടുകളി സംഘത്തെ പിടികൂടി. ചൊവ്വ പകൽ മൂന്നോടെ മണക്കാട് ജങ്ഷന് സമീപമുള്ള റോയൽ ക്ലബ് ആൻ‍ഡ് ചാരിറ്റബിൾ സൊസൈറ്റി എന്ന സ്ഥാപനത്തിൽനിന്നാണ് 16അം​ഗ സംഘത്തെ അറസ്റ്റ് ചെയ്‌തത്. തൊടുപുഴ, പണ്ടപ്പിള്ളി, പുറപ്പുഴ സ്വദേശികളായ താഹ(49), അനീഷ് ഇസ്‍മയിൽ(42), കാസിം(53), സാമുവൽ വി തോപ്പിൽ(53), ജിജി(56), ഷിയാസ്(43), സിബി(49),അസീസ് (60), മുഹമ്മദ് ബിലാൽ(43), ജോയി (69), ചാക്കോച്ചൻ(69), നിസാർ(41), മത്തായി(65), സത്യൻ(56), ജോമോൻ ജോസഫ്(57)വയനാട് സ്വദേശി സന്തോഷ്(52) എന്നിവരാണ് പിടിയിലായത്. ‌‌‌‌‌ഇവരിൽനിന്ന് ഒന്നരലക്ഷത്തിലധികം രൂപയും മൊബൈൽ ഫോണുകളും ചീട്ടുകളിക്ക് ഉപയോ​ഗിച്ചിരുന്ന ടോക്കണുകളും വാഹനങ്ങളും പിടിച്ചെടുത്തു. തൊടുപുഴ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്‍പി മധുബാബുവിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ. പൊലീസ് കണ്ടെത്താതിരിക്കാൻ ആസൂത്രിതമായി ടോക്കണുകൾ ഉപയോ​ഗിച്ചായിരുന്നു ചീട്ടുകളി. സ്ഥാപനത്തിൽനിന്ന് 10,000രൂപ മാത്രമാണ് ലഭിച്ചത്. പ്രതികളുടെ വാഹനങ്ങളിൽനിന്നാണ് ബാക്കി തുക കണ്ടെടുത്തത്. ​സ്ഥാപന നടത്തിപ്പുകാരൻ താഹയുടെ വാഹനത്തിൽനിന്നാണ് കൂടുതൽ തുക കണ്ടെത്തിയത്. ഗൂ​ഗിൾ പേ വഴിയും തുക കൈമാറിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ഡിവൈഎസ്‍പി പറഞ്ഞു. രണ്ടുവർഷമായി ഈ കേന്ദ്രത്തിൽ ചീട്ടുകളി നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഘത്തിൽ ഇനിയും ആളുകൾ പിടിയിലാകാനുണ്ട്. തൊടുപുഴ, കരിമണ്ണൂർ, കാഞ്ഞാർ, മുട്ടം, കാളിയാർ, കരിങ്കുന്നം സ്റ്റേഷനുകളിൽനിന്ന് സിഐമാരുൾപ്പെടെയുള്ളവർ എത്തിയിരുന്നു.
അറസ്റ്റ് ചെയ്‌തവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. വാഹ​നങ്ങളും പണവും ഉൾപ്പെടെയുള്ളവ കോടതിയിൽ ഹാജരാക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top