29 March Friday

ജനപങ്കാളിത്തത്തില്‍ പ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023
ഇടുക്കി
സംസ്ഥാനത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്‍ക്കെതിരെയുള്ള സിപിഐ എം പ്രതിഷേധം വൻ ജനപങ്കാളിത്തോടെ മുന്നേറുന്നു. ചൊവ്വാഴ്ച വിവിധ ലോക്കൽ കേന്ദ്രങ്ങളിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. സിപിഐ എം അടിമാലി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ധർണ അടിമാലിയിൽ ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റിയംഗം സി എസ് സുധീഷ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ടി കെ സുധേഷ്‌കുമാർ, ഏരിയ കമ്മിറ്റിയംഗം എം കമറുദ്ദീൻ എന്നിവർ സംസാരിച്ചു.
കാഞ്ചിയാർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനൻ ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി വി വി ജോസ് അധ്യക്ഷനായി. കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജി, ഏരിയ കമ്മിറ്റിയംഗം മാത്യു ജോർജ്, നേതാക്കളായ കെ സി ബിജു, സാലി ജോളി, കെ എൻ ബിനു, കെ പി സജി എന്നിവർ സംസാരിച്ചു.
രാജകുമാരി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ പൊതുസമ്മേളനം ജില്ലാ സെക്രട്ടറിയറ്റം​ഗം റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയം​ഗം സുമ സുരേന്ദ്രൻ, ഏരിയ കമ്മിറ്റിയം​ഗങ്ങളായ കെ കെ തങ്കച്ചൻ, പി രവി, പി രാജാറാം, കെ ജെ സിജു, പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു എന്നിവർ സംസാരിച്ചു. രാജകുമാരി നോർത്തിൽ പൊതുസമ്മേളനം ജില്ലാ സെക്രട്ടറിയേ വി വി മത്തായി ഉദ്ഘാടനംചെയ്തു, ഏരിയ സെക്രട്ടറി എം എൻ ഹരിക്കുട്ടൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എ പി രവീന്ദ്രൻ, ലോക്കൽ സെക്രട്ടറി ഗിരീഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top