23 April Tuesday

മലനാട് കാര്‍ഷിക ഗ്രാമവികസന ബാങ്ക് 
ഇരട്ടയാര്‍ ശാഖ ഉദ്ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023
കട്ടപ്പന
മലനാട് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഇരട്ടയാർ ശാഖ പഴയ പഞ്ചായത്ത് ഓഫീസിന്  സമീപമുള്ള കെട്ടിടത്തിൽ വ്യാഴം പകല്‍ 11.30ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനംചെയ്യും. വായ്‍പാ വിതരണം എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബാങ്ക് പ്രസിഡന്റ് ജോസ് പാലത്തിനാൽ അധ്യക്ഷനാകും. ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി നിക്ഷേപം സ്വീകരിക്കും. 
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി എൻ മോഹനൻ സ്വർണപ്പണയ വായ്പയും സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ജോസാൽ ഫ്രാൻസിസ് അംഗസമാശ്വാസ സഹായ വിതരണവും ജോയിന്റ് ഡയറക്ടർ എസ് അശോകൻ റിസ്‌ക് ഫണ്ട് വിതരണവും ഉദ്ഘാടനംചെയ്യും. 3000ൽപ്പരം അംഗങ്ങളും 212 കോടി രൂപയുടെ വായ്പയും 220 കോടിയുടെ പ്രവർത്തന മൂലധനവും ബാങ്കിനുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് ജോസ് പാലത്തിനാൽ, വൈസ് പ്രസിഡന്റ് ഇ കെ വാസു, ഡയറക്ടർ സി എം കുര്യാക്കോസ്, സെക്രട്ടറി സാബു ജോൺ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top