06 December Wednesday
തൊണ്ടേയ്‍മാൻ രാജാവിന്റെ ഒളിസ്ഥലം

പൊന്നുകുലുക്കി രാജാപ്പാറ

വി എസ് അഭിജിത്ത്Updated: Sunday Sep 24, 2023
ശാന്തൻപാറ
ദൃശ്യവിരുന്നിന്റെ രാജകീയ കാഴ്‍ചകളുമായി രാജാപ്പാറ സഞ്ചാരികളെ വരവേൽക്കുകയാണ്. ശാന്തൻപാറ പഞ്ചായത്തിലാണ് ഉദയസ്‍തമയങ്ങൾ കിരീടമണിയിക്കുന്നപോലെ തോന്നിക്കുന്ന രാജാപ്പാറമെട്ട്. 
   കുമളി മൂന്നാർ സംസ്ഥാന പാതയിലൂടെയാണ് ചരിത്രവും പുരാണവും ഉറങ്ങുന്ന രാജാപ്പാറയുടെ മണ്ണിലേക്കെത്തുക. തമിഴ്‍നാട്ടിലെ തൊണ്ടേയ്‍മാൻ രാജവംശത്തിലെ രാജാവ് യുദ്ധം തോറ്റശേഷം ശത്രുക്കളിൽനിന്ന് രക്ഷപ്പെടാൻ ഈ പ്രദേശത്തെ പർവതങ്ങളിൽ ഒളിച്ചിരുന്നു എന്നാണ് ഐതീഹ്യം. തന്റെ രാജവംശത്തിലെ മുഴുവൻ സമ്പത്തും പ്രദേശത്തെ ഗുഹയിൽ നിക്ഷേപിച്ചതായി വിശ്വസിക്കുന്നു. സമ്പത്തിന്റെ സുരക്ഷക്കായി ഗുഹാമുഖത്ത് വലിയ കല്ല് സ്ഥാപിക്കുകയും അത് തുറക്കാൻ കല്ലിൽ ഇരുമ്പ് ചങ്ങല ഘടിപ്പിക്കുകയും ചെയ്‍തു. ചങ്ങലയുടെ മറ്റേയറ്റം ഗുഹയുടെ അടുത്തുള്ള ഒരു കുളത്തിലേക്ക് വലിച്ചെറിഞ്ഞതായും പറയപ്പെടുന്നു. ഈ ഐതിഹ്യങ്ങൾ നിലനിൽക്കുന്നതുകൊണ്ടാണ് ഇവിടം രാജാപ്പാറ എന്ന് അറിയപ്പെടുന്നത്. 
രാജാപ്പാറയ്‍ക്ക് അടുത്തുള്ള കാട്ടുപാറയിലിരുന്നാൽ തണുത്ത കാറ്റ് സഞ്ചാരികളെ തേടിയെത്തും. തമിഴ്നാടിന്റെ വിശാലമായ വിദൂരദൃശ്യങ്ങളും ആസ്വദിക്കാം. ഇടുക്കിക്ക് മാത്രം അവകാശപ്പെട്ട നീലക്കുറിഞ്ഞിയും ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. പണ്ട്‌ തേവാരത്തേക്ക് പോകാനും വരാനും ഈ ഭാഗത്തെ വഴികളാണ് ഉപയോഗിച്ചിരുന്നത്.ശാന്തൻപാറ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top