25 April Thursday

ഹർത്താലിനെ അനുകൂലിച്ച് അറക്കുളം 
പഞ്ചായത്ത് ഓഫീസ് തുറന്നില്ല

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022
മൂലമറ്റം
അറക്കുളം പഞ്ചായത്ത്‌ ഓഫീസ് ഹർത്താലിനെ അനുകൂലിച്ച് തുറക്കാത്തതിൽ പ്രതിഷേധം.  പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ അറക്കുളത്ത് മറ്റ് സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചപ്പോൾ പഞ്ചായത്ത്‌ ഓഫീസ് മാത്രമാണ് അടച്ചിട്ട്‌ ഹർത്താൽ അനുകൂല നിലപാട് സ്വീകരിച്ചത്. അറക്കുളം പഞ്ചായത്ത്‌ ഓഫീസിലെ ജെ എസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ആണ് ഈ നിലപാട് എടുത്തത്. ഓഫീസിന്റെ ഫ്രണ്ട് ഗെയ്റ്റ് തുറന്നിരുന്നു. ഇത് കണ്ട് നിരവധി ആളുകൾ പഞ്ചായത്തിൽ എത്തി. എന്നാൽ പഞ്ചായത്ത്‌ ഓഫീസിൽ എത്തിയവർ നിരാശരായി. ഓഫീസിലേക്ക് പ്രവേശിക്കാനുള്ള എല്ലാ വാതിലുകളും അടച്ചിട്ടു. പുറത്തേക്കുള്ള ലൈറ്റുകൾ ഓഫ്‌ ചെയ്തിട്ടുമില്ലായിരുന്നു.
പോപ്പുലർ ഫ്രണ്ട് പോലുള്ള വർഗീയ പാർടികൾക്ക് അനുകൂല നിലപാട് സ്വീകരിക്കുന്ന ജെ എസിന് എതിരെ  മാതൃകാ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം മൂലമറ്റം ലോക്കൽ സെക്രട്ടറി പി എം ചാക്കോ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top