25 April Thursday
3 പോപ്പുലർഫ്രണ്ട് പ്രവർത്തകർ കസ്റ്റഡിയിൽ

ഹർത്താലിൽ പരക്കെ അക്രമം

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022
അടിമാലി 
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനംചെയ്ത  ഹർത്താലിൽ ജില്ലയിൽ പരക്കെ അക്രമം നടന്നു. അടിമാലിയിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. മൂന്നാർ, വാഗമൺ, തേക്കടി തുടങ്ങിയ സഞ്ചാരകേന്ദ്രങ്ങളിലെത്തിയ വിനോദസഞ്ചാരികൾ വലഞ്ഞു. കട്ടപ്പനയിൽ വാഹനങ്ങൾ തടയുകയുകയും ബാങ്കിങ്‌ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ അടപ്പിച്ചു.
അടിമാലി ഇരുമ്പുപാലത്ത് കടയടപ്പിക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അടിമാലി പൊലീസ് അറസ്റ്റുചെയ്തു. എസ്ഡിപിഐ ചില്ലിത്തോട് ബ്രാഞ്ച് സെക്രട്ടറി നടുക്കുടിയിൽ കാസിം, പ്രവർത്തകരായ മെഴുകുംചാൽ മറ്റപ്പിനയിൽ എം എം സലാം, ഇരുമ്പുപാലം പൊട്ടാക്കമോളേൽ മുഹമ്മദ്‌ ഇക്ബാൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വൈകിട്ട് ആറോടെ വിട്ടയച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top