19 April Friday

ഒറ്റയാൻ കൃഷി നശിപ്പിച്ചു; തോട്ടം മേഖല ഭീതിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022
മറയൂർ
തലയാർ തോട്ടംതൊഴിലാളി ലയത്തിന് സമീപത്തെ കൃഷി ഒറ്റയാൻ നശിപ്പിച്ചു. തൊഴിലാളിയായ മാരിയപ്പന്റെ അരയേക്കറിലെ ബീൻസ് കൃഷിയാണ്  ഒറ്റയാൻ ഒറ്റരാത്രികൊണ്ട് തരിശാക്കിയത്‌. തോട്ടംമേഖലയിൽ കാട്ടാനക്കൂട്ടം രാപ്പകൽ വ്യത്യാസമില്ലാതെ തമ്പടിച്ചിരിക്കുന്നതും രാത്രിയിൽ ഒറ്റയാൻ  ലയങ്ങളിൽ സമീപം ചുറ്റിക്കറങ്ങുന്നതും തൊഴിലാളികളെ ഭീതിയിലാക്കി.  സ്‌ത്രീകളും കുട്ടികളുമൊക്കെ ഉറക്കമൊഴിച്ചാണ്‌ കഴിയുന്നത്‌. വനപാലകർ നടപടിയെടുക്കണമെന്ന ആവശ്യംശക്തമായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top