19 April Friday

കുമളിയിൽനിന്ന്‌ 2 സ്വിഫ്റ്റ് ബസുകൾ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

 കുമളി

കെഎസ്ആർടിസി കുമളി ഡിപ്പോയിൽ നിന്നും രണ്ട് സ്വിഫ്റ്റ് ബസുകൾ ദീർഘദൂര സർവീസ് ആരംഭിച്ചു. കൊന്നക്കാട് സൂപ്പർഫാസ്റ്റ് ഷെഡ്യൂൾ സർവീസുകൾക്ക് പകരമായാണ് ഇതേ റൂട്ടിൽ സമയ മാറ്റമില്ലാതെ സ്വിഫ്റ്റ് സർവീസ് ആരംഭിച്ചിരിക്കുന്നത്. 
നിലവിൽ സംസ്ഥാനത്തെ ദീർഘദൂര സർവീസുകളുടെ പഴയ ബസുകൾ മാറ്റുന്നതിൻ്റെ ഭാഗമായാണ് ആധുനിക സൗകര്യങ്ങളുള്ള സ്വിഫ്റ്റ് അനുവദിച്ചത്. 
പുഷ്ബാക്ക് സീറ്റ്, മൊബെൽ ചാർജിങ് സംവീധാനം, സിസിടിവി ക്യാമറ, ടെലിവിഷൻ, യാത്രക്കാർക്ക് സ്ഥലനാമം അറിയാൻ എൽഇഡി ബോർഡ്, എയർ സസ്പെൻഷൻ തുടങ്ങിയവയും അനൗൺസ്മെൻറ് സംവിധാനവും ബസ്സിലുണ്ട്. ഓൺലൈനായി യാത്രക്കാർക്ക് സീറ്റ് ബുക്ക് ചെയ്യാം. കുമളിയിൽനിന്ന്‌ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല–- തൊടുപുഴ,മുവാറ്റുപുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ, തളിപ്പറമ്പ് ചെറുപുഴ വഴിയുള്ള സർവീസ് ഹൈറേഞ്ചിലേ ജനങ്ങൾക്ക് ഏറെ ആശ്വാസകരമാണ്. 
കെഎസ്ആർടിസിയെ പുനരുദ്ധരിക്കുന്നതിനായി ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ നടപ്പിലാക്കിയ പദ്ധതിക്ക് കീഫ്ബിയിൽ നിന്നാണ് പണം അനുവദിച്ചിരിക്കുന്നത്. 2022 എപ്രിൽ 11-ന് ആരംഭിച്ച സ്വിഫ്റ്റിൽ ഇപ്പോൾ 228- ബസുകളാണുള്ളത്. കുമളി ഡിപ്പോയിലെ പെർള- കളിയിക്കാവിള സർവീസുകളും സ്വിഫ്റ്റിലേക്ക് മാറും. ഈ ബസുകൾ ഉപയോഗിച്ച് പുതിയ ഷെഡ്യൂകൾ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top