19 April Friday

കൊറോണയെ പുറത്താക്കി.. ഇനി പരീക്ഷയെഴുതാം

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

 

 
തൊടുപുഴ
വിദ്യാർഥികൾക്ക്‌ ഇനി അൽപംപോലും ഭയംവേണ്ട... കൊറോണ വൈറസിനെ ക്ലാസിന്റെ പടിക്കുപുറത്ത്‌ നിർത്താനുള്ള ഓട്ടത്തിലാണ്‌ ഫയർഫോഴ്‌സ്‌ സംഘം. എസ്‌എസ്‌എൽസി, പ്ലസ്‌ ടു പരീക്ഷകൾക്ക്‌ മുന്നോടിയായി പരീക്ഷാകേന്ദ്രങ്ങൾ അണുവിമുക്തമാക്കുന്ന തിരക്കിലാണവർ. പരീക്ഷയെ പേടിക്കുന്നവരുണ്ടാകാം... പക്ഷേ അവർ ഇനി കൊറോണ വൈറസിനെ ഭയക്കേണ്ടതില്ലെന്നാണ്‌‌ ഫയർഫോഴ്‌സിന്‌ പറയാനുള്ളത്‌.
 തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യൻസ്‌ എച്ച്‌എസ്‌, കുമാരമംഗലം എംകെഎൻഎം എച്ച്‌എസ്‌, വണ്ണപ്പുറം എസ്‌എൻഎം എച്ച്‌എസ്‌എസ്‌, കാളിയാർ സെന്റ്‌ മേരീസ്‌ ജിഎച്ച്‌എസ്‌എസ്‌, മുള്ളരിങ്ങാട്‌ ജിഎച്ച്‌എസ്‌എസ്‌, മുതലക്കോടം സെന്റ്‌‌ മേരീസ്‌ എച്ച്‌എസ്‌എസ്‌ എന്നിവിടങ്ങൾ അണുവിമുക്തമാക്കി. പരീക്ഷാകേന്ദ്രങ്ങളിൽനിന്ന്‌ ആവശ്യപ്പെടുന്നത്‌ അനുസരിച്ചാണ്‌ പരീക്ഷ നടത്തുന്ന ക്ലാസ്‌മുറികൾ സോഡിയം ഹൈപ്പോക്ലോറൈഡ്‌ ലായനി ഉപയോഗിച്ച്‌ ശുചീകരിക്കുന്നത്‌. 
വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും ഇവിടേക്ക്‌ എത്തുന്നവരെ കൊണ്ടുവരുന്ന കെഎസ്‌ആർടിസി ബസുകൾ അണുവിമുക്തമാക്കുന്ന ജോലിയും ഈ തിരക്കിനിടെ ഫയർഫോഴ്‌സ്‌ നിർവഹിക്കുന്നു. ആരോഗ്യവകുപ്പിന്റെ സർട്ടിഫിക്കറ്റുമായി എത്തുന്ന ടാക്‌സി വാഹനങ്ങളും അണുവിമുക്തമാക്കുന്നുണ്ട്‌. ലീഡിങ്‌ ഫയർമാൻ വി മുരുകനും സംഘവും  ഞായറാഴ്‌ചയും സേവനവുമായി പരീക്ഷാകേന്ദ്രങ്ങളിലെത്തും.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top