26 April Friday

ആലിപ്പഴം പെയ്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

പാമ്പാടുംപാറയിൽ വേനൽമഴയ്‌ക്കൊപ്പം പെയ്തിറങ്ങിയ ആലിപ്പഴം

കട്ടപ്പന
പകൽച്ചൂടിന് ആശ്വാസമായി ഹൈറേഞ്ചിൽ പെയ്ത വേനൽമഴയ്‌ക്കൊപ്പം ശക്തമായ ആലിപ്പഴ വീഴ്ചയും. നെടുങ്കണ്ടം, പാമ്പാടുംപാറ, ചക്കുപള്ളം പഞ്ചായത്തുകളിലെ പുഷ്പക്കണ്ടം, കരുണാപുരം, അണക്കരമെട്ട്, കോമ്പയാർ മേഖലകളിലാണ് വൻതോതിൽ ആലിപ്പഴം വീണത്. കാർഷിക മേഖലയായ ഉടുമ്പൻചോല താലൂക്കിലെ ഏലത്തോട്ടങ്ങളിൽ ഉൾപ്പെടെ ആലിപ്പഴം കുന്നുകൂടി. ആലിപ്പഴ വീഴ്ചയുണ്ടായ പുരയിടങ്ങളിലെ ഏലച്ചെടികൾ, വെയിൽ കടുക്കുന്നതോടെ നിർജലീകരണം സംഭവിച്ച് ഉണങ്ങിനശിക്കാനുള്ള സാധ്യത കൂടുതലാണ്. സാധാരണയായി കാണാറുള്ള ആലപ്പഴത്തേക്കാൾ വലുപ്പമുള്ളവയാണ് പെയ്തിറങ്ങിയത്. മഴ തോർന്നിട്ടും ഇവ മണിക്കൂറുകളോളം അലിയാതെകിടന്നു. കുട്ടികളും മുതിർന്നവരും ആലിപ്പഴം പെറുക്കാൻ കൗതുകത്തോടെ ഓടിക്കൂടി. കനത്തവേനലിൽ നട്ടംതിരിഞ്ഞ കർഷകർക്ക് മണിക്കൂറുകളോളം പെയ്ത വേനൽമഴ ആശ്വാസമായി. ഏലം, കാപ്പി, കുരുമുളക്, വാഴ, പച്ചക്കറി കൃഷികൾക്കും ഗുണകരമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top