23 April Tuesday

കൊമ്പനെ കുടുക്കാൻ

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023
ശാന്തൻപാറ
ഓപ്പറേഷൻ അരിക്കൊമ്പൻ 29 വരെനിർത്തിവയ്‌ക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ കൊമ്പനെ കുടുക്കാനുള്ള നടപടികളിൽ തീരുമാനം സാവധാനമാകും.
ശങ്കരപാണ്ഡ്യമേട്ടിൽ അരിക്കൊമ്പനായി വലവിരിച്ച് ദ്രുതപ്രതികരണസേന. ആളനക്കം അറിഞ്ഞതോടെ ശങ്കരപാണ്ട്യമെട്ടിലും ആനയിറങ്കൽ ജലാശയത്തിന് മുകൾഭാഗത്ത് പെരിയകനാൽ എസ്റ്റേറ്റിലുമായി കാട്ടുകൊമ്പൻ നിലയുറപ്പിച്ചിരിക്കുകയാണ്.
ശങ്കരപാണ്ഡ്യമെട്ടിൽ രണ്ട്‌പിടിയാനകൾക്കും കുട്ടിയാനകൾക്കുമൊപ്പമാണ്‌ അരിക്കൊമ്പൻ. വ്യാഴാഴ്‌ച പകൽ രണ്ടോടെ ആനയിറങ്കലിന്‌ സമീപം പെരിയനകനാൽ എസ്റ്റേറ്റിൽ അരിക്കൊമ്പൻ ഒറ്റയ്ക്ക് വിശ്രമിക്കാനെത്തി. അവിടെ ഒരു മരവും  കൊമ്പുകൊണ്ട് കുത്തി കുലുക്കിയശേഷം വെെകിട്ട് വീണ്ടും മലയിലേക്ക്‌ കയറിപ്പോയി.
2017ൽ അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം പരാജയപ്പെടുകയായിരുന്നു. അതുകൊണ്ട് വനംവകുപ്പ് വളരെ കരുതലോടെയാണ്‌  ദൗത്യം നിർവഹിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ദേവികുളം റേഞ്ചിന് കീഴിലുള്ള അഞ്ചംഗ ദൗത്യസംഘം അരിക്കൊമ്പനെ മലയിറക്കാനുള്ള നീക്കത്തിലാണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top