27 April Saturday

സ്‌മരണപുതുക്കി യോഗങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023
ഇടുക്കി
ജില്ലയിലെ വിവിധകേന്ദ്രങ്ങളിൽ ഇ എം എസ്‌ –- എ കെ ജി ദിനാചരണം വിപുലമായ പരിപാടികളോടെ ആചരിച്ചു.  കഞ്ഞിക്കുഴിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ ഉദ്‌ഘാടനം ചെയ്‌തു. എം എം പ്രദീപ് അധ്യക്ഷനായി. റോമിയോ സെബാസ്റ്റ്യൻ, എം വി ബേബി, ലിസ്സി ജോസ്, എബിൻ ജോസഫ്, എസ് ശ്രീകാന്ത് എന്നിവർ സംസാരിച്ചു. കോൺഗ്രസിൽനിന്ന് രാജിവച്ച് സിപിഐ എമ്മിൽ ചേർന്ന ഡിസിസി അംഗം ശശി കണ്യയാലിയിന്  യോഗത്തിൽ സ്വീകരണം നൽകി. മറയൂർ നോർത്തിൽ സിപിഐ എം ജില്ലാ കമ്മറ്റിയംഗം വി സിജിമോൻ ഉദ്ഘാടനം ചെയ്തു.  ജയിംസ് മാത്യു അധ്യക്ഷനായി. നേതാക്കളായ എസ് മണികണ്ഠൻ, എസ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. പയസ് നഗറിൽ സിപിഐ എം മറയൂർ ഏരിയ സെക്രട്ടറി വി സിജിമോൻ ഉദ്ഘാടനം ചെയ്തു. കെ എസ് എം രാജേന്ദ്രൻ അധ്യക്ഷനായി. മുഹമ്മദ് മുഹസ്സിൻ,  ടി ജെ അനൂപ് കുമാർ, എം മുരുകൻ എന്നിവർ സംസാരിച്ചു.
കോവിൽക്കടവ് വെസ്റ്റിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം ലക്ഷ്‌മണൻ ഉദ്ഘാടനം ചെയ്തു. ബി ആനന്ദൻ അധ്യക്ഷനായി,  എസ് ശിവൻരാജ്,  കാർത്ത്യായനി എന്നിവർ സംസാരിച്ചു. കാന്തല്ലൂരിൽ ഏരിയകമ്മിറ്റിയംഗം എ എസ് ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.  കെ മോഹനൻ സംസാരിച്ചു.
 മുട്ടത്ത് ചേർന്ന യോഗം തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി ടി ആർ സോമൻ ഉദ്ഘാടനം ചെയ്തു. എം കെ ഷാജി അധ്യക്ഷനായി. ടി കെ മോഹനൻ, ടി ജു തങ്കച്ചൻ എന്നിവർ സംസാരിച്ചു. തൊടുപുഴ വെസ്‌റ്റിൽ ഏരിയ കമ്മിറ്റിയംഗം കെ ആർ ഷാജി ഉദ്ഘാടനം ചെയ്തു. കെ പി ഹരീഷ് അധ്യക്ഷനായി. വി ബി ദിലീപ് കുമാർ, ഷൈനു സൈമൺ, രാജേഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.
മൂലമറ്റത്ത്‌ കെഎസ്കെടിയു ജില്ലാ സെക്രട്ടറി കെ എൽ ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഏരിയ സെക്രട്ടറി ടി കെ ശിവൻ നായർ,  പി ഡി സുമോൻ, പി എം ചാക്കോ, വിൽസൻ ഡാനിയേൽ എന്നിവർ സംസാരിച്ചു.
സിപിഐ എം എല്ലപ്പെട്ടി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ഇഎംഎസ്, എകെജി ദിനാചരണം കുണ്ടള എസ്റ്റേറ്റ് പുതുക്കടി ഡിവിഷനിൽ ജില്ലാ കമ്മിറ്റിയംഗം ആർ ഈശ്വരൻ ഉദ്ഘാടനം ചെയ്തു. ആർ രാജാറാം, കെ വി സമ്പത്ത് എന്നിവർ സംസാരിച്ചു. മൂന്നാർ സൗത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ആർ ഈശ്വരൻ ഉദ്ഘാടനം ചെയ്തു. വി മാരിയപ്പൻ, എസ് സ്റ്റാലിൻ എന്നിവർ സംസാരിച്ചു.
ചെങ്കരയിൽ ജില്ലാ കമ്മിറ്റി അംഗം ജി വിജയാനന്ദ് ഉദ്ഘാടനം ചെയ്തു. കെ ജെ ദേവസ്യ സംസാരിച്ചു. പശുമലയിൽ ജില്ലാ കമ്മിറ്റിയംഗം കെ എം ഉഷ ഉദ്ഘാടനം ചെയ്തു. ആർ രാമരാജ്, ആർ സെൽവത്തായി എന്നിവർ സംസാരിച്ചു. പാമ്പനാർ ഈസ്റ്റിൽ ഏരിയ കമ്മിറ്റിയംഗം പി എ ജേക്കബ് ഉദ്ഘാടനം ചെയ്തു. കെ ബി സിജിമോൻ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top