17 April Wednesday
കരുണാപുരം പഞ്ചായത്ത്‌

ഭരണസമിതിയുടെ അഴിമതിയിൽ
വിജിലൻസ് അന്വേഷണം വേണം: 
സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022
നെടുങ്കണ്ടം
കരുണാപുരം പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കും ക്രമക്കേടിനുമെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന് സിപിഐ എം പഞ്ചായത്ത് കമ്മിറ്റി. 2020 വരെയുള്ള യുഡിഎഫ് ഭരണസമിതിയുടെ നിർമാണപ്രവർത്തനങ്ങളിൽ വ്യാപകമായ അഴിമതിയാണ് നടത്തിയുള്ളത്. പഞ്ചായത്തിന്റെ ആസ്തി രജിസ്ട്രേഷനിലുള്ള നിരവധി റോഡുകൾ യുഡിഎഫിന്റെ തൽപ്പരകക്ഷികൾക്കായി നിർമിച്ചുനൽകി. പഞ്ചായത്ത് ഓഫീസ് ഐഎസ്ഒ നിലവാരത്തിലാക്കുന്നതുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങളിലും ലക്ഷങ്ങളുടെ അഴിമതി നടന്നു. 
         കൂടാതെ മുൻ യുഡിഎഫ്‌ ഭരണസമിതി പഞ്ചായത്തിലാകെ സ്ഥാപിക്കാനായി വഴിവിളക്കുകൾ എത്തിച്ചതിലും വ്യാപകമായ അഴിമതി നടന്നിട്ടുണ്ട്. വിളക്കുകളിൽ 50 ശതമാനവും പ്രവർത്തനരഹിതമാണ്. ഇവ മാറ്റിസ്ഥാപിക്കാൻ തയ്യാറാകാത്ത കമ്പനിക്കെതിരെ പരാതി നൽകാൻ എൽഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥൻ നടപടി സ്വീകരിച്ചില്ല. തൂക്കുപാലം ചന്തയുടെ നിർമാണത്തിനോടും ടൗൺ വികസനത്തോടും യുഡിഎഫ് ഭരണസമിതി കാണിക്കുന്ന അവഗണനയ്‌ക്കെതിരെയും പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌ സിപിഐ എം പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top