24 April Wednesday

ഗോത്ര കവിതയ്ക്ക് ഒരാമുഖം,
രംഗാവിഷ്‌കാരവുമായി ബിഎഡ് കോളേജ്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

എം ഇ എസ് കോളേജ് ഗോത്ര കവിതാവിഷ്കാരത്തിൽനിന്ന്

നെടുങ്കണ്ടം
മലയാള നാടക, കവിതാ സാഹിത്യ ചരിത്രത്തിൽ പുതുവഴി സൃഷ്ടിച്ച്‌  നെടുങ്കണ്ടം ബിഎഡ് കോളേജിന്റെ  ക്യാമ്പസ് തീയറ്റർ. അശോകൻ മറയൂരിന്റെ 'കവിതകളുടെ രംഗാവിഷ്കാരമാണ്‌ അവതരിപ്പിച്ചത്. കാടും കാട്ടു ജീവിതവും കവിതയിലൂടെ ഒന്നായി അരങ്ങിന് ജീവൻ പകർന്നത് അമ്പതോളം വിദ്യാർഥികൾ. സിലബസിന്റെ ഭാഗമായ നാടകക്കളരിയുടെ സമാപനത്തിലാണ്‌  കോളേജ് ഓഡിറ്റോറിയത്തിൽ പ്രദർശനം അരങ്ങേറിയത്. കാണാൻ കവി അശോകൻ മറയൂരും എത്തിയിരുന്നു. പ്രിൻസിപ്പൽ ഡോ. രാജീവ് പുലിയൂരിന്റെയും  നാടക നടൻ എം പാർഥസാരഥിയുടെയും നേതൃത്വത്തിലാണ് "പച്ചവീട്‌ "എന്നു പേരിട്ട രംഗാവിഷ്കരണം നടന്നത്. കലാ അധ്യാപകൻ ജി അനൂപ് ബിഎഡ് വിദ്യാർഥി അലീഷ സിബിയുമായിരുന്നു കോ ഓർഡിനേറ്റർമാർ. ലിപിയില്ലാത്ത മുതുവാൻ ഭാഷയുടെ കൂടി പ്രതിനിധീകരണമായാണ് പച്ച വീട്‌ എന്ന നാടകം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top