25 April Thursday
തങ്കമണി പൊലീസ് സ്റ്റേഷന്റെ നിർമാണത്തിന്‌ കല്ലിട്ടു

ഓഫീസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക അനിവാര്യത: മന്ത്രി റോഷി അഗസ്റ്റിൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021
ഇടുക്കി
ജില്ലയിലെ പൊലീസ് സംവിധാനത്തിന്റെ പ്രവർത്തനം മികവുറ്റതാണ്. ഇവർക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യമൊരുക്കി കൊടുക്കുകയെന്നത് സർക്കാരിന്റെ കടമയാണെന്ന്‌ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. തങ്കമണി പൊലീസ് സ്റ്റേഷന്റെ കെട്ടിടനിർമാണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ എല്ലാ മേഖലയിലും ജില്ലാ പൊലീസ് സേന മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. ജനകീയ പൊലീസ് എന്ന രീതിയിലുള്ള ജനമൈത്രി പ്രവർത്തനത്തിലും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ വളർച്ചയിലും പൊലീസ് അഭിനന്ദനമർഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. തങ്കമണി സ്റ്റേഷന്റെ കെട്ടിടനിർമാണ ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു. യോഗത്തിൽ എം എം മണി എംഎൽഎ അധ്യക്ഷനായി. ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസാമി ആമുഖപ്രഭാഷണം നിർവഹിച്ചു.
2016ൽ പ്രവർത്തനം ആരംഭിച്ച തങ്കമണി സ്റ്റേഷൻ പഞ്ചായത്തിന്റെ പഴയ ഓഫീസിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. പഞ്ചായത്ത് തങ്കമണിയിൽ വിട്ടുനൽകിയ 30 സെന്റിൽ സംസ്ഥാന സർക്കാർ അനുവദിച്ച 1.72 കോടി രൂപ വിനിയോഗിച്ചാണ് പുതിയ സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നത്. ജില്ലാ പഞ്ചായഇടുക്കിത്തംഗം കെ ജി സത്യൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ്, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ഷേർലി ജോസഫ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ്‌ റോമിയോ സെബാസ്റ്റ്യൻ, റെജി മുക്കാട്ട്, കട്ടപ്പന ഡിവൈഎസ്‌പി വി എ നിഷാദ്‌മോൻ, ത്രിതല പഞ്ചായത്തംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top