08 December Friday
കസ്‌റ്റഡിയിൽനിന്ന്‌ മോഷ്ടാവ്‌ രക്ഷപ്പെട്ട സംഭവം

എസ്‌ഐ ഉൾപ്പെടെ 5 പൊലീസുകാർക്ക്‌ സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023
മറയൂർ
മറയൂരിൽ മോഷണക്കേസിൽ കസ്‌റ്റഡിയിലെടുത്ത പ്രതി തമിഴ്‌നാട്ടിൽ തെളിവെടുപ്പിനിടെ രക്ഷപ്പെട്ടസംഭവത്തിൽ എസ്‌ഐ ഉൾപ്പെടെ അഞ്ച്‌ പേർ സസ്പെൻഷനിൽ. നിരവധിക്കേസുകളിൽ പ്രതിയായ തമിഴ്നാട് തിരുനൽവേലി കടയം സ്വദേശി ബാലമുരുക (33)നാണ്‌ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടത്‌. സംഭവത്തിൽ എസ്ഐ പി ജി അശോക് കുമാർ,എഎസ്ഐ ബോബി എം തോമസ്, എസ്‌സിപിഒ എൻ എസ്‌ സന്തോഷ്, സിപിഒമാരായ വിനോദ്, ജോബി ആന്റണി എന്നിവർക്കെതിരെയാണ് ഡിഐജി സസ്പെൻഷൻ നടപടി എടുത്തത്. ബാലമുരുകൻ ഉൾപ്പെടെ നാല് പ്രതികളെയാണ് മറയൂർ പൊലീസ് സാഹസികമായി പിടികൂടിയത്. 
    അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ശേഷം മറയൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തമിഴ്നാട്ടിലെ അന്വേഷണത്തിനായി കൊണ്ടുപോയി തിരികെ വരുമ്പോൾ വഴിക്ക് മൂത്രമൊഴിക്കാൻ പ്രതി ബാലമുരുകനെ മൂത്രപ്പുരയിൽ എത്തിച്ചപ്പോളാണ് എസ്ഐ അശോക് കുമാറിനെ ആക്രമിച്ച്‌കടന്നത്. തുടർന്ന്‌ ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിലും തിരുനെൽവേലിയിൽ വിവിധ സ്ഥലങ്ങളിലുമായി 10 ദിവസത്തോളം ഊർജിതമായ അന്വേഷണത്തിൽ ബാലമുരുകന് കൃഷിത്തോട്ടത്തിൽ ഷെഡിനുള്ളിൽനിന്ന് പിടികൂടി. മറയൂരിൽ എത്തിച്ച് കോടതി ഹാജരാക്കുകയും ചെയ്തു. എന്നാലും പ്രതി രക്ഷപ്പെട്ടത് പൊലീസിന്റെ വീഴ്ചയാണെന്ന്‌ ഡിഐജി നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ്‌ നടപടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top