16 April Tuesday

മോദി സർക്കാർ കർഷകരെ ആത്മഹത്യയിലേക്ക്‌
തള്ളിവിടുന്നു: എം പ്രകാശൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022
നെടുങ്കണ്ടം 
കേന്ദ്ര ബിജെപി സർക്കാർ രാജ്യത്തെ കർഷകരെ ആത്മഹത്യയിലേക്കും കൊടിയ ദുരിതത്തിലേക്കും തള്ളിവിടുകയാണെന്ന്‌ കർഷകസംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം പ്രകാശൻ പറഞ്ഞു. നെടുങ്കണ്ടത്ത്‌ കർഷക സംഘം ജില്ലാസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദേഹം. 
   കോൺഗ്രസിന്റെ ആഗോളവൽക്കരണ നയങ്ങൾ കൂടുതൽ ശക്തിയോടെയാണ്‌ ബിജെപി സർക്കാർ നടപ്പാക്കുന്നത്‌. ഇതിനകം ഒരുലക്ഷം കർഷകർ ആത്മഹത്യ ചെയ്‌തു. ഗാട്ട്‌ കരാറിൽ ഒപ്പിട്ടതോടെ കർഷകർ ദരിദ്രരായി തുടങ്ങി. കാർഷികമേഖലയാകെ കുത്തകകൾക്കായി തീറെഴുതി. കർഷകവിരുദ്ധബിൽ പാർലമെന്റിൽ പാസാക്കിയതിനെതിരെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ 380 ദിവസം നീണ്ട സമരത്തിൽ 715 ജീവനുകളാണ്‌ പൊലിഞ്ഞത്‌. 
    രാജ്യത്ത്‌ 850 ദശലക്ഷം പട്ടിണിക്കാരുള്ളപ്പോഴും സാമ്പത്തികമായി മുന്നേറുന്നതായി വീമ്പിളക്കുന്നു. 116 രാജ്യങ്ങൾ ഉൾപ്പെടുന്ന വിശപ്പ്‌ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 101 ആണ്‌. സ്വാതന്ത്ര്യാനന്തര പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ ഭക്ഷ്യസുരക്ഷയെയാകെ തകർത്തെറിഞ്ഞു. ഇതിനെല്ലാമെതിരെ ബദൽനയങ്ങളുമായാണ്‌ കേരളത്തിൽ എൽഡിഎഫ്‌ സർക്കാർ പ്രവർത്തിക്കുന്നതെന്നും എം പ്രകാശൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top