28 March Thursday
ഓൺലൈനിൽ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

കിഫ്ബിയുടെ ചിറകിലേറി ഹൈടെക്കായി സ്‌കൂളുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

ജിഎച്ച്എസ്എസ് മറയൂർ

ഇടുക്കി
ജില്ലയിലെ രണ്ട് ഹൈടെക്ക് സ്‌കൂളുകളുടെയും മൂന്ന് സ്‌കൂളുകളിലായി സ്ഥാപിച്ച ടിങ്കറിങ് ലാബുകളും ചൊവ്വ പകൽ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ മന്ത്രി റോഷിഇടുക്കി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ എം എം മണി, അഡ്വ. എ രാജ, പി ജെ ജോസഫ്, വാഴൂർ സോമൻ എന്നിവർ പങ്കെടുക്കും.
വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബിയിൽ നിന്ന് ലഭിച്ച ഒരു കോടി രൂപ മുടക്കി ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ജിഎച്ച്എസ്എസ് മറയൂർ, ജിഎച്ച്എസ്എസ് നെടുങ്കണ്ടം എന്നീ സ്‌കൂളുകളാണ് ഹൈടെക്കാകുന്നഇടുക്കി,  ഹൈടെക്ക് സ്‌രണ്ട് ഹൈടെക്ക് സ്‌കൂളുകളുടെയും മൂന്ന് സ്‌കൂളുകളിലായി സ്ഥാപിച്ച ടിങ്കറിങ് ലാബുകളും ചൊവ്വ പകൽ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കൂൾ,മുഖ്യമന്ത്രി ത്. 
1581 ചതുരശ്ര അടിയിൽ നാല് മുറിയും രണ്ട്  സ്റ്റോർ റൂമും ആൺകുട്ടികൾക്കും പെൺscribus_temp_Tkകുട്ടികൾക്കുമായി ആറ്ശൗചാലയങ്ങൾ അഞ്ച് മൂത്രപ്പുരകൾ എന്നിവയോടുകൂടിയാണ് മറയൂർ സ്‌കൂളിന്റെ നിർമാണം. ഒരു കോടി രൂപ മുടക്കി രണ്ട് നിലകളിലായി രണ്ട് ക്ലാസ്സ് റൂമുകളും രണ്ട് ലാബുകളും ആറ് ശൗചാലയങ്ങളും 27 മൂത്രപ്പുരകളും രണ്ട് സ്റ്റോർ റൂമും അടങ്ങിയ ഉടുമ്പൻചോല  മണ്ഡലത്തിലെ ജിഎച്ച്എസ്എസ് നെടുങ്കണ്ടം സ്‌കൂളാണ് രണ്ടാമത്തേത്.
ഇതോടൊപ്പം എസ്എസ്കെയുടെ നേതൃത്വത്തിൽ 10 ലക്ഷം രൂപാ വീതം മുടക്കി മൂന്ന് സ്‌കൂളുകളിലായി സ്ഥാപിച്ച ടിങ്കറിങ് ലാബുകളുടെ ഉദ്ഘാടനവും നടക്കും. കുട്ടികളുടെ ആശയങ്ങൾ പ്രാവർത്തികമാക്കി പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് അവരെ നയിക്കുക, ഗവേഷണ തൽപ്പരത വളർത്തുക, സമൂഹ നന്മക്കായുള്ള പഠനാന്തരീക്ഷം ഒരുക്കുക എന്നിവയാണ് ടിങ്കറിങ് ലാബുകളുടെ ലക്ഷ്യം. ഡോ എപിജെ അബ്ദുൽ കലാം ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ  തൊടുപുഴ, ജിവിഎച്ച്എസ്എസ് മൂന്നാർ, ജിഎച്ച്എസ്എസ് കുമളി എന്നീ സ്‌കൂളുകളിലാണ് ടിങ്കറിങ് ലാബുകൾ ഒരുക്കിയിട്ടുള്ളത്.
നെടുങ്കണ്ടം ജിവിഎച്ച്എസ് എസ് സ്‌കൂളിൽ നടക്കുന്ന പ്രാദേശിക ചടങ്ങിൽ എം എം മണി എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്യും. പിടിഎ പ്രസിഡന്റ് കെ കെ സജു അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു മുഖ്യപ്രഭാഷണം നടത്തും. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ്,  പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജൻ, തുടങ്ങിയവർ പങ്കെടുക്കും.
മറയൂർ ഗവ ഹയർസെക്കണ്ടറി സ്‌കൂളിൽ നടക്കുന്ന പ്രാദേശിക ചടങ്ങിൽ അഡ്വ. എ രാജ എംഎൽ എ ശിലാഫലകം അനാച്ഛാദനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ്‌ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെൻട്രി ജോസഫ്, തുടങ്ങിയവർ പങ്കെടുക്കും.
ഡോ. എപിജെ അബ്ദുൽ കലാം ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ടിങ്കറിങ് ലാബ് ആൻഡ് വെതർ‌സ്റ്റേഷൻ ഉദ്ഘാടനചടങ്ങിൽ  പി ജെ ജോസഫ് എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യും. സ്‌കൂൾ വെതർ സ്റ്റേഷന്റെ ഉദ്ഘാടനം നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ് നിർവഹിക്കും.
മൂന്നാർ ഗവ വിഎച്ച്എസ് എസിലെ ടിങ്കറിങ് ലാബിന്റെ ഉദ്ഘാടന ചടങ്ങിൽ അഡ്വ. എ രാജ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭവ്യ കണ്ണൻ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ്, മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാർ തുടങ്ങിയscribus_temp_Tkവർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top