ഇടുക്കി
സംസ്ഥാനസർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ 'കരുതലും കൈത്താങ്ങും' ഉടുമ്പൻചോല താലൂക്ക് അദാലത്ത് ചൊവ്വാഴ്ച നടക്കും.
നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനിൽ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തിന് മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി എൻ വാസവൻ എന്നിവർ നേതൃത്വം നൽകും. എം എം മണി എംഎൽഎ മുഴുവൻ സമയം സന്നിഹിതനാകും.
ജനങ്ങളുടെ പരാതികൾക്ക് സമയബന്ധിതമായി പരിഹാരം നൽകുകയാണ് അദാലത്തുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നേരിട്ടും ഓൺലൈനായും അക്ഷയകേന്ദ്രങ്ങൾ വഴിയും പരാതികൾ നൽകാം. ഇടുക്കി താലൂക്ക്തല അദാലത്ത് 24ന് ചെറുതോണി പഞ്ചായത്ത് ടൗൺഹാളിൽ നടക്കും.
രണ്ടാം വാർഷിക
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..