കട്ടപ്പന
മസ്‌കറ്റിലുള്ള പിതൃസഹോദരി സലോമിക്ക് വൽസമ്മ അയച്ച വാട്‌സ്ആപ്പ് സന്ദേശം ബിജേഷുമായുള്ള കുടുംബപ്രശ്‌നങ്ങൾ വ്യക്തമാക്കുന്നതാണ്. ‘‘മടുത്തു അമ്മേ, ഒരു രക്ഷയുമില്ല, ഞാൻ ഫോൺ ഉപേക്ഷിച്ച് എവിടേക്കെങ്കിലും പോകും. കുഞ്ഞിനെയും കൊണ്ട് ജീവിക്കാൻ സമ്മതിക്കുന്നില്ല. ഞാൻ എവിടെയെങ്കിലും പോയി എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് ജീവിച്ചുകൊള്ളാം.’’ സലോമിക്ക് വെള്ളി രാത്രി അയച്ച വാട്‌സ്ആപ്പ് ശബ്ദസന്ദേശത്തിൽ പറയുന്നതാണിത്.
ബിജേഷും വൽസമ്മയും തമ്മിൽ മാസങ്ങളായി അസ്വാരസ്യം ഉണ്ടായിരുന്നതായി ബന്ധുക്കളും സമ്മതിക്കുന്നു. സലോമിയുമായാണ് വൽസമ്മയ്ക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്നത്. ദിവസവും പലതവണ ഇവർ വാട്‌സ്ആപ്പിൽ വിളിക്കുകയും മെസേജുകൾ അയയ്ക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച സ്‌കൂളിലെ വാർഷികത്തിന്റെ ഒരുക്കങ്ങൾക്ക് ശേഷം വൈകിയാണ് വൽസമ്മ വീട്ടിലെത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായാണ് സലോമിക്ക് അയച്ച വോയ്‌സ് മെസേജിൽ നിന്ന് വ്യക്തമാകുന്നത്.
ബിജേഷ് മദ്യലഹരിയിലാണെന്നും കുത്തുവാക്കുകൾ പറഞ്ഞ് വീട്ടിലുള്ളതായും സന്ദേശത്തിലുണ്ട്. പിന്നീടാണ് വൽസമ്മയുടെ ഫോൺ ഓഫായത്. സലോമി വൽസമ്മയ്ക്ക് വാട്‌സ്ആപ്പിൽ നിരവധി മെസേജുകൾ അയച്ചെങ്കിലും തുറന്നുനോക്കിയില്ല. ഓൺലൈനിൽ വരാത്തതിനാൽ വാട്‌സ്ആപ്പ് കോൾ വിളിക്കാനും കഴിഞ്ഞില്ല. തുടർന്നാണ് പാമ്പാടുംപാറയിലുള്ള മകൾ സിബിനയെ വിവരമറിയിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..