24 April Wednesday

ഗ്യാസ്‌ സിലിണ്ടറിൽ പൊട്ടിത്തെറിച്ച്‌ വീട്‌ കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023
കരിമണ്ണൂർ
ഗ്യാസ്‌ സിലണ്ടർ പൊട്ടിതെറിച്ച്‌ വീട്‌ കത്തിനശിച്ചു. ഉടുമ്പന്നൂർ വെണ്ണിയാനി തൈപ്ലാതോട്ടത്തിൽ അനിയുടെ ഓലമേഞ്ഞ വീടാണ്‌ പൂര്‍ണമായും കത്തിയത്.  ബുധൻ പകല്‍ 10.30ഓടെയാണ്‌ സംഭവം. അനിയും ഭാര്യയും കുട്ടികളും അടുത്ത വീട്ടിലെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതിനാൽ ആളപായം ഇല്ല. നാലര വർഷമായി അനിയും ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബം ഈ വീട്ടിലാണ്‌ താമസിച്ചിരുന്നത്‌. ഗ്യാസ്‌ കുറ്റിയിരുന്നതിന്‌ സമീപത്തുള്ള അടുപ്പിൽനിന്ന്‌ തീ പടർന്നതാകാനാണ്‌ സാധ്യത. സിലിണ്ടർ പൊട്ടി തീ പടർന്നതോടെ കല്യാണ വീട്ടിലെ ആളുകളും അയൽവാസികളും ഓടിയെത്തി തീ അണച്ചു. തൊടുപുഴയിൽനിന്ന്‌ അഗ്നിരക്ഷാ സേനയും കരിമണ്ണൂർ പൊലീസും സ്ഥലത്തെത്തി. വീട്ടിലെ വസ്‌ത്രങ്ങളും വീട്ടുപകരണങ്ങളും രേഖകളും കത്തി ചാമ്പലായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top