ചെറുതോണി
വനിതാ ശിശു വികസന ജില്ലാ ഓഫീസ് പൈനാവിൽ പ്രവർത്തനം ആരംഭിച്ചത് ഇച്ഛാശക്തിയുടെ വിജയം. തിങ്കളാഴ്‌ച മന്ത്രി വീണാ ജോർജ് ഓഫീസിന്റെ പ്രവർത്തനം ഉദ്‌ഘാടനം ചെയ്‌തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന ഓഫീസുകൾ ജില്ലാ ആസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന സിപിഐ എമ്മിന്റെ പ്രഖ്യാപിത നിലപാടിനുള്ള അംഗീകരമാണ് ഇതിലൂടെ ഉണ്ടായത്.
ജില്ലയുടെ ഒരു കോണിൽ സ്ഥിതി ചെയ്തിരുന്ന ഓഫീസാണ് പൈനാവിലേക്ക് മാറ്റിയത്. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ നിരന്തര ഇടപെടലും പരിശ്രമവുമാണ് ഓഫീസ് ജില്ലാ ആസ്ഥാനത്തേക്ക് വേഗത്തിൽ മാറ്റാൻ സാധിച്ചത്. തിരുവനന്തപുരത്തും ജില്ലാ ഭരണത്തിലും നടത്തിയ ശക്തമായ ഇടപെടലുകൾ ഫലംകണ്ടു. തോട്ടം തൊഴിലാളികളും സാധാരണക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് ഓഫീസ് പ്രവർത്തനം ഏറെ പ്രയോജനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..