19 April Friday

സഹകരണ ആശുപത്രിയുടെ സാമൂഹ്യ പ്രതിബദ്ധത മാതൃകാപരം: എം എം മണി എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

കട്ടപ്പന സഹകരണ ആശുപതി അണക്കരയിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് എം എം മണി എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

 കട്ടപ്പന

സഹകരണ ആശുപത്രിയുടെ സാമൂഹ്യ പ്രതിബദ്ധത മാതൃകാപരമെന്ന് എം എം മണി എംഎൽഎ. സഹകരണ ആശുപതി അണക്കരയിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
   കോവിഡാനന്തരകാലത്ത് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന്‌ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് വലിയ ആശ്വാസമാണ്. കൂട്ടിക്കൽ, കൊക്കയാർ ഉരുൾപൊട്ടൽ മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ സഹകരണ ആശുപത്രി മെഡിക്കൽ ടീം നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണെന്നും എം എം മണി പറഞ്ഞു. അണക്കര എസ്എൻ ഹാളിൽ നടത്തിയ ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ലാബ് പരിശോധനകൾക്കൊപ്പം മരുന്നുകളുടെ വിതരണവും നടന്നു. ആശുപതി പ്രസിഡന്റ്‌ കെ ആർ സോദരൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ചക്കുപള്ളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം രാരിച്ചൻ നീറണാംകുന്നേൽ, സഹകരണ ആശുപത്രി ഡയറക്ടർ ടി എസ് ബിസി, വ്യാപാരി നേതാക്കളായ ജെയിംസ് മൂല്ലൂർ, റോയ് ഉമ്മൻ, എസ്എൻഡിപി യോഗം ശാഖാ പ്രസിഡന്റ്‌ വി കെ പ്രസാദ്, ആശുപത്രി അഡ്മിനിസ്ട്രേറ്റർ സജി തടത്തിൽ, സൂപ്രണ്ട് ഡോ. ജോസൻ വർഗീസ് എന്നിവർ സംസാരിച്ചു.സഹകരണ ആശുപതി അണക്കരയിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top