26 April Friday
എൻജിഒ യൂണിയൻ കട്ടപ്പന ഏരിയ സമ്മേളനം

കട്ടപ്പനയിൽ എൻജിഒ ക്വാർട്ടേഴ്സ് അനുവദിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022
കട്ടപ്പന
കട്ടപ്പനയിൽ എൻജിഒ ക്വാർട്ടേഴ്സ് അനുവദിക്കണമെന്ന്‌ എൻജിഒ യൂണിയൻ കട്ടപ്പന ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മിനിസിവിൽ സ്റ്റേഷൻ സമീപത്ത് എടിഎം കൗണ്ടർ സ്ഥാപിക്കുക, എൻപിഎസ് പുനഃപരിശോധനാ റിപ്പോർട്ട്‌ നടപ്പിലാക്കുക. സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ശോചാവസ്ഥ പരിഹരിക്കുക. തുടങ്ങിയ പ്രമേയങ്ങളും അവതിരിപ്പിച്ചു.   
   ഏരിയ പ്രസിഡന്റ് കെ വി ഷിജു പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം സി എസ് ശ്രീകുമാർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. എൻ ആർ അംബിക രക്തസാക്ഷി പ്രമേയവും, അജയ്‌മോൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി മുജീബ് റഹ്മാൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സിബി പി ജെ വരവ് -ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: മുജീബ് റഹ്മാൻ (പ്രസിഡന്റ്‌), കെ പി സന്ധ്യ, ടി പി വിപിൻ(വൈസ്‌ പ്രസിഡന്റുമാർ),  കെ വി ഷിജു(സെക്രട്ടറി), ഷീബ ഗോപി, പി എസ്‌ മിഥുൻ ലാൽ(ജോയിന്റ്‌ സെക്രട്ടറിമാർ), അജയ് മോൻ(ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top