19 April Friday

ഹൃദയപക്ഷത്തേക്ക്‌ കൂടുതൽ പേർ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
കട്ടപ്പന
കട്ടപ്പന നത്തുകല്ലിൽ കോൺഗ്രസിൽ കൂട്ടരാജി. കോൺഗ്രസ്‌ പ്രവർത്തകരായ ഓട്ടോറിക്ഷ തൊഴിലാളികളുടെ ഉൾപ്പെടെ പത്ത്‌ കുടംബങ്ങൾ രാജിവച്ച്‌ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. രാജിവച്ചുവന്നവരെ നത്തുകല്ലിൽ ചേർന്ന യോഗത്തിൽ സിപിഐ എം കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജി രക്തഹാരമിട്ട്‌ സ്വീകരിച്ചു. നേതാക്കളായ കെ പി സുമോദ്‌, പി ബി ഷാജി, സണ്ണി പാറക്കണ്ടം, കെ വി സതീശൻ, ബിജു പൂത്തറ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top