19 April Friday
സിപിഐ എം റാലിയും യോഗവും

നുണപ്രചരണങ്ങൾക്ക്‌ താക്കീതായി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

സിപിഐ എം തൊടുപുഴ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച റാലിയും യോഗവും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം 
 കെ കെ ജയചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

ഇടുക്കി
മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ ആക്രമിക്കാൻ ശ്രമിച്ചതിനും അപവാദപ്രചാരണങ്ങൾ നടത്തുന്നതിനുമെതിരെ താക്കീതായി സിപിഐ എം ബഹുജനറാലിയും പ്രകടനവും. ജനകീയ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ബിജെപിയും യുഡിഎഫും നടത്തുന്ന ശ്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു.  തൊടുപുഴ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റാലിയും യോഗവും  പാർടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം  കെ കെ ജയചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു.    
യോഗത്തിൽ കെ ആർ ഷാജി അധ്യക്ഷനായി. ടി ആർ സോമൻ, എം എം റഷീദ്‌ എന്നിവർ സംസാരിച്ചു.
മറയൂർ കോവിൽക്കടവ് ടൗണിൽ  പ്രതിഷേധസപ്രകടനവും യോഗവും എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയകമ്മിറ്റി അംഗം എസ് നാഗയ്യ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ വി ശശി, സിപിഐ എം മറയൂർ ഏരിയ സെക്രട്ടറി വി സിജിമോൻ, ഏരിയ കമ്മറ്റി അംഗങ്ങളായ എസ് ശിവൻ രാജ്, കെ മോഹനൻ, എസ് മണികണ്ഠൻ, മുരുകൻ, എസ് ചന്ദ്രൻ, എസ് ചന്ദ്രൻ രാജ എന്നിവർ  സംസാരിച്ചു.
കോവിൽക്കടവ് പത്തടിപ്പാലത്തിൽ നിന്ന്‌ ആരംഭിച്ച പ്രകടനത്തിൽ ആദിവാസി ഊരുകളിൽനിന്ന്‌ ഉൾപ്പെടെ നൂറ് കണക്കിന് സ്ത്രീകൾ ഉൾപ്പെടെ പ്രതിഷേധസമരത്തിൽ പങ്കെടുത്തു.
 രാജാക്കാട്ടിൽ സിപിഐ എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും ജില്ല സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സുമ സുരേന്ദ്രൻ അധ്യക്ഷയായി. ജില്ല സെക്രട്ടറിയറ്റ്‌ അംഗം ഷൈലജ സുരേന്ദ്രൻ, നേതാക്കളായ വി എ കുഞ്ഞുമോൻ, എം എൻ ഹരിക്കുട്ടൻ, പി രവി, വി എം ബേബി എന്നിവർ സംസാരിച്ചു.
 മൂലമറ്റം ഏരിയ കമ്മിറ്റി  മുട്ടം ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം വി വി മത്തായി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം റോമിയോ സെബാസ്റ്റ്യൻ, ജില്ലാ കമ്മിറ്റി അംഗം കെ എൽ ജോസഫ്, ഏരിയ സെക്രട്ടറി ടി കെ ശിവൻ നായർ, എം കെ ഷാജി എന്നിവർ സംസാരിച്ചു.  
ബഹുജനറാലി ഇന്ന്‌
സിപിഐ എം ബഹുജനറാലിയും യോഗവും  ഏലപ്പാറയിൽ    ബുധൻ പകൽ മൂന്നിന്‌  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ ജയചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.   വൈകിട്ട്‌ നാലിന്‌ കുമളിയിൽ സംസ്ഥാനകമ്മിറ്റിയംഗം കെ പി മേരി, ചേലച്ചുവട്ടിൽ ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ എന്നിവരും ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top