20 April Saturday

പ്ലസ്‌ ടു: ജില്ലയിൽ 81.43 ശതമാനം വിജയം

സ്വന്തം ലേഖകൻUpdated: Wednesday Jun 22, 2022
തൊടുപുഴ
ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 81.43 ശതമാനം വിജയം. പരീക്ഷയെഴുതിയ 10,513 പേരിൽ 8,561 പേർ ഉപരിപഠനയോഗ്യത നേടി. 703 പേർക്ക്‌ എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ ലഭിച്ചു. കുമളി അട്ടപ്പള്ളം സെന്റ്‌ തോമസ്‌ ഇഎംഎച്ച്‌എസ്‌എസിന്‌ മാത്രമാണ്‌ നൂറുമേനി വിജയം. ഇവിടെ പരീക്ഷയെഴുതിയ 49 പേരും ഉപരിപഠനയോഗ്യത നേടി. 
വിഎച്ച്‌എസ്‌ഇ വിഭാഗത്തിൽ 68.97 ആണ്‌ വിജയശതമാനം. പരീക്ഷയെഴുതിയ 1,057 പേരിൽ 729 പേർ ഉപരിപഠനയോഗ്യത നേടി. ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 46 ശതമാനമാണ്‌ വിജയം. പരീക്ഷയെഴുതിയ 158പേരിൽ 74പേർ ഉപരിപഠനയോഗ്യത നേടി. ഒരാൾ എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ നേടി. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 336 പേർ പരീക്ഷയെഴുതിയതിൽ 175പേരും ഉപരിപഠനയോഗ്യതനേടി. എട്ടുപേർ എല്ലാവിഷയങ്ങളിലും എ പ്ലസ്‌ നേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top