26 April Friday
എകെഎസ് സംസ്ഥാന സമ്മേളനം

കുടിലുകൾഒരുങ്ങി; ഇനി സമ്മേളനത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

ആദിവാസി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം അടിമാലിയിൽ നിർമിച്ച കുടിലുകളിലൊന്ന്

അടിമാലി
മണ്ണിന്റെ മക്കളുടെ ഹൃദയഭൂമിയിലേക്ക് എത്തുന്ന സമ്മേളനത്തെ വരവേൽക്കാൻ  ആദിവാസി ഊരുകൾക്കൊപ്പം നാടും തയ്യാറെടുപ്പിൽ. 25 മുതൽ 27 വരെ അടിമാലിയിൽ ചേരുന്ന ആദിവാസിക്ഷേമസമിതി സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ ഊരുകൾ ആവേശപ്രചാരണത്തിലാണ്‌. 
ജില്ലാ അതിർത്തിയായ നേര്യമംഗലത്തെ പാട്ടയിടമ്പും അഞ്ചാംമൈലും എളബ്ലാശ്ശേരികുടിയും മൂത്താശാരികുടിയിലും കുറത്തികുടിയിലും കൊരങ്ങാട്ടിയും നെല്ലിപ്പാറയും സിങ്കകുടിയും പ്ലാമലയും അടക്കമുള്ള ഊരുകളിൽ സംഘാടകസമിതികൾ രൂപീകരിച്ചാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നത്. 
തനത് കലാരൂപങ്ങളും ഗോത്ര സംസ്കാര തനിമയും ഒത്തിണങ്ങും വിധമുള്ള പ്രചാരണ സാമഗ്രികളാണ് ഇവർ ഒരുക്കുന്നത്. സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ കുടികളിൽ ആവേശത്തോടെ ചർച്ചയാകുമ്പോൾ വ്യത്യസ്തമായ കുടിലുകൾ ഒരുക്കിയാണ് സ്വാഗതസംഘം പ്രചാരണത്തിന് വേഗത പകരുന്നു. സമ്മേളനത്തിനെത്തുന്ന മണ്ണിന്റെ മക്കളെ സ്വാഗതം ചെയ്യാൻ ജില്ലാ അതിർത്തി മുതൽ  പാതയോരങ്ങളിലായി ഒട്ടേറെ കുടിലുകൾ ഉയർന്നു. ഈറ്റയും മുളയും  പനമ്പും ഇലകളും ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള കുടിലുകൾ ആദിവാസി ഗോത്ര സംസ്കാരം വിളിച്ചോതുന്നവയാണ്. വ്യത്യസ്തമായ കുടിലുകൾക്കൊപ്പംകയ്യെഴുത്ത് പ്രചാരണ  ബോർഡുകളും സ്ഥലം പിടിച്ചതോടെ പ്രചരണരംഗം തീർത്തും ഹരിതചട്ടം പാലിച്ചായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top