26 April Friday

വേനല്‍മഴ: 7.5 ലക്ഷം രൂപയുടെ കൃഷിനാശം

സ്വന്തം ലേഖകൻUpdated: Wednesday Mar 22, 2023

വട്ടവടയിലെ ബീൻസ് കൃഷിയിടത്തിൽ ആലിപ്പഴം വീണ് കിടക്കുന്നു

 
തൊടുപുഴ
ജില്ലയിൽ തുടരുന്ന വേനൽമഴയിലും ചുഴലിക്കാറ്റിലും കനത്ത കൃഷിനാശം. വിവിധ പഞ്ചായത്തുകളിലായി 7,51,300 രൂപയുടെ നഷ്ടമുണ്ടായെന്ന് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ 15 മുതൽ 20 വരെ പെയ്‍ത മഴയുടെ  കണക്കനുസരിച്ച്‌ വാഴ കൃഷിക്കാണ് കൂടുതൽ നാശം അടിമാലി മന്നാംകണ്ടം, കരിമണ്ണൂർ, കുടയത്തൂർ, വണ്ണപ്പുറം, വെള്ളിയാമറ്റം, മുട്ടം എന്നിവിടങ്ങളിലാണ് കുലച്ചതും കുലയ്‍ക്കാത്തതുമായ വാഴകൾ നഷ്ടമായത്. കുരുമുളക്, റബർ, ജാതി എന്നിവയും വേനൽമഴയിൽ തകർന്നടിഞ്ഞിട്ടുണ്ട്‌.
മന്നാംകണ്ടത്ത് 0.04ഹെക്ടറിലെ 80 കുലയ്‍ക്കാത്ത വാഴകൾ നശിച്ച് 32,000 രൂപയുടെ നഷ്ടമുണ്ടായി. കരിമണ്ണൂരിൽ 0.40 ഹെക്ടറിൽ 50 കുലച്ച വാഴകൾക്ക് 30,000 രൂപയാണ് നഷ്ടം. കുടയത്തൂരിൽ 0.01 ഹെക്ടറിലെ 16 കുലച്ച വാഴകളാണ് നശിച്ചത്. നഷ്ടം 9600രൂപ. വണ്ണപ്പുറത്ത് 0.04 ഹെക്ടറിലെ 100ഉം വെള്ളിയാമറ്റത്ത് 0.08ഹെക്ടറിലെ 200 ഉം കുലച്ച വാഴകൾ നശിച്ചു. യഥാക്രമം 60,000, 1,20,000 രൂപയാണ് നഷ്ടം. മുട്ടത്ത് 0.06ഹെക്ടറിലെ 82 കുലച്ചവാഴകൾ നശിച്ച് 49,200രൂപയും നഷ്ടമുണ്ടായി. 10 കർഷകരുടെ കൃഷികളാണിത്.
   മാങ്കുളത്ത് 0.18ഹ െക്ടറിലെ 450 കായ്ക്കുന്ന കുരുമുളക് ചെടികൾ (കൊടി) നശിച്ച് 3,37,500രൂപയുടെ നാശമുണ്ടായി. 0.02ഹെക്ടറിലെ കായ്ക്കുന്ന മൂന്ന് ജാതി മരങ്ങളും 0.11 ഹെക്ടറിലെ മൂന്ന് വർഷത്തോളമായ 13 ജാതിമരങ്ങളും കടപുഴകി. യഥാക്രമം 10,500, 45,500 രൂപയാണ് നഷ്ടം. കുടയത്തൂരിൽ വെട്ടിക്കൊണ്ടിരിക്കുന്ന അഞ്ച് റബർ നശിച്ച് 10,000രൂപയും മുട്ടത്ത് ഒരു റബർ മരം വീണ് 2000 രൂപയും നഷ്ടമായി.   18 കർഷകരുടേതാണ് ഈ കൃഷികൾ. നെടുങ്കണ്ടം പഞ്ചായത്തിൽ ഒരു ഹെക്ടറിൽ പച്ചക്കറി കൃഷി നശിച്ച് 45,000 രൂപയുടെ നഷ്ടമുണ്ടായി. 
ആലിപ്പഴം വിതച്ച വിന
വട്ടവട മേഖലയിൽ ആലിപ്പഴം വീണ് അഞ്ച് ഹെക്ടറിലെ ബീൻസ് കൃഷി നഷ്‍ടമായി. ഇപ്പോഴത്തെ പ്രധാനവിളയാണ് ബീൻസ്. ഐസ് വീണ് ഇലകൾ മഞ്ഞളിച്ചു. ഇനി ഇതിൽനിന്ന് വിളവ് ലഭിക്കാൻ സാധ്യതയില്ല. അടുത്ത കൃഷിക്കായി ഒരുക്കിയ നിലത്ത് വിത്ത് വിതച്ചിരുന്നു. ആലിപ്പഴം വീണതോടെ വിത്ത് പൊള്ളിക്കരിഞ്ഞ് പോകും. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ‍്ടമാണ് കണക്കാക്കിയിരിക്കുന്നത്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top