28 March Thursday
സുഭിക്ഷ കേരളം പദ്ധതി

വിഷുവിന് വിഷരഹിത പച്ചക്കറി: 
ജില്ലാതല സമിതി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

സുഭിക്ഷ കേരളം പദ്ധതിയുടെ ജില്ലാതല ശിൽപ്പശാല അഖിലേന്ത്യ കിസാൻസഭ കേന്ദ്രകമ്മിറ്റിയംഗം എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

 
ചെറുതോണി
വിഷുവിന് വിഷരഹിത പച്ചക്കറി ക്യാമ്പയിൻ വിജയിപ്പിക്കാൻ ജില്ലാതല സമിതി രൂപീകരിച്ചു. ചെറുതോണി ഇ എം എസ് ഓഡിറ്റോറിയത്തിൽ  ചേർന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ജില്ലാതല ശിൽപ്പശാലയിലാണ് സമിതി രൂപീകരിച്ചത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ സംയോജിത കൃഷി വികസിപ്പിക്കുന്നതിനും പഞ്ചായത്തുകളിൽ പച്ചക്കറി കൃഷി ആരംഭിക്കുന്നതിനും തീരുമാനമായി. ഓരോ പഞ്ചായത്ത് കേന്ദ്രങ്ങളിലും വിഷുച്ചന്തകൾ ആരംഭിച്ച് വിഷുക്കാലത്ത് ശുദ്ധമായ പച്ചക്കറികൾ യഥേഷ്ടം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും തയ്യാറാക്കി. ജില്ലാതല ശിൽപ്പശാല അഖിലേന്ത്യ കിസാൻസഭ കേന്ദ്രകമ്മിറ്റിയംഗം എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്തു. നെടുങ്കണ്ടം സഹകരണ ബാങ്ക് പ്രസിഡന്റ് എൻ കെ ഗോപിനാഥൻ അധ്യക്ഷനായി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രൻ, സാങ്കേതിക സമിതിയംഗം മനോഹരൻ, കർഷകസംഘം ജില്ലാ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, കെഎസ്‌കെടിയു ജില്ലാ ആക്ടിങ്‌ സെക്രട്ടറി കെ എൽ ജോസഫ് എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് രക്ഷാധികാരിയും വി എൻ മോഹനൻ ചെയർമാനും റോമിയോ സെബാസ്റ്റ്യൻ കൺവീനറുമായി ജില്ലാതല സമിതിക്ക് രൂപംനൽകി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top