26 April Friday

നിർമാണപ്രവർത്തനങ്ങളിലെ തടസ്സങ്ങൾ 
നീക്കും: മന്ത്രി മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022
ഇടുക്കി
ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും തടസ്സങ്ങൾ നീക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. ജില്ലാ ഇൻഫ്രാസ്ട്രക്ചർ കോ ഓർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് നിർമാണപ്രവൃത്തികൾ വേഗത്തിലാക്കാൻ തീരുമാനിച്ചത്. വനം വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രത്യേകമായി പരിശോധിക്കാൻ കലക്ടറെ ചുമതലപ്പെടുത്തി. ആവശ്യമെങ്കിൽ മന്ത്രിതല ഇടപെടൽ നടത്തും. ഭരണാനുമതി ലഭിച്ച പദ്ധതികളുടെ ടെൻഡർ നടപടികൾ ഒരു മാസത്തിനുള്ളിൽ നടത്താൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കെആർഎഫ്ബി ഏറ്റെടുത്ത പ്രവൃത്തികളിൽ പുരോഗതി ഉറപ്പാക്കണം. 
കെട്ടിടനിർമാണ പ്രവൃത്തികൾ സമയബന്ധിതമാക്കാൻ വർക്ക് പ്ലാൻ തയ്യാറാക്കണം. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട സർവേകൾ പൂർത്തിയാക്കാനും തീരുമാനിച്ചു. എൻസിസി എയർ സ്‌ട്രിപ്‌ അപ്രോച്ച് റോഡ് പ്രവൃത്തി ഏകോപിപ്പിക്കാൻ കലക്ടറെ യോഗം ചുമതലപ്പെടുത്തി. ജില്ലയിലെ പ്രധാനപ്പെട്ട പദ്ധതികളുടെ പുരോഗതിയും വിലയിരുത്തി. എംഎൽഎമാർ നൽകിയ നിർദേശങ്ങൾ പരിശോധിക്കാനും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, എംഎൽഎമാരായ എം എം മണി, പി ജെ ജോസഫ്, വാഴൂർ സോമൻ, അഡ്വ. എ രാജ, പൊതുമരാമത്ത് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, കലക്ടർ, ചീഫ് എൻജിനിയർമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top