16 April Tuesday

കോവിഡ്: ജില്ലയില്‍ നിയന്ത്രണ 
മാര്‍ഗരേഖയായി

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022
ഇടുക്കി
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കലക്ടര്‍ ഷീബ ജോര്‍ജ് നിയന്ത്രണ മാര്‍ഗരേഖ പുറപ്പെടുവിച്ചു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. വ്യാപാര സ്ഥാപനങ്ങള്‍, മാളുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം നിരോധിച്ചു. കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുവെന്നും ആൾക്കൂട്ടമുണ്ടാകുന്നില്ലെന്നും സ്ഥാപന ഉടമ ഉറപ്പുവരുത്തണം. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ഇത് പരിശോധിക്കും. സര്‍ക്കാര്‍ ഡോക്ടറുടെ(അലോപ്പതി) സാക്ഷ്യപത്രമുണ്ടെങ്കിൽ സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളുള്ള അമ്മമാര്‍, ക്യാന്‍സര്‍ രോഗികള്‍, തീവ്രരോഗബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലിചെയ്യാന്‍ അനുവദിക്കും. ഒമ്പതാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ 21 മുതല്‍ രണ്ടാഴ്‌ചത്തേക്ക്‌  ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രം നടത്തണം. എന്നാൽ, തെറാപ്പി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ സ്‌കൂളുകള്‍ക്ക് ഇത് ബാധകമല്ല. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മത-സാമുദായിക, പൊതുപരിപാടികള്‍ ഉള്‍പ്പെടെ കൂടിച്ചേരലുകൾ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ അനുവദിക്കും. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഉണ്ടാകാൻ പാടില്ലാത്തതും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കണ്ടതുമാണ്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാൻ ജില്ലാ പൊലീസ് മേധാവി, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍, ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, സെക്ടറല്‍ മഡിസ്ട്രേറ്റുമാര്‍ എന്നിവരെ ചുമതലപ്പെടുത്തി.
● നിര്‍ബന്ധമായും എന്‍ 95 മാസ്‌കോ ഡബിള്‍ മാസ്‌കോ ധരിക്കണം  
● സാമൂഹ്യഅകലം പാലിക്കുകയും ഇടയ്‌ക്കിടെ കൈകള്‍ അണുവിമുക്തമാക്കുകയും വേണം 
● അനാവശ്യ യാത്രകള്‍ ഒഴിവാക്കണം 
● കോവിഡ് വാക്സിനേഷന്‍ എത്രയുംപെട്ടന്ന് സ്വീകരിക്കണം 
 ●  പ്രായമായവര്‍, പാലിയേറ്റീവ് രോഗികള്‍, ഗുരുതര രോഗം ബാധിച്ചവര്‍ എന്നിവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം 
●  സ്വയം പ്രതിരോധമാണ് കോവിഡ് തടയുന്നതിനുള്ള ഉത്തമ മാര്‍ഗം 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top