29 March Friday

സിഐടിയു ജാഥകൾക്ക്‌ ആവേശോജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021
ചെറുതോണി/ ഏലപ്പാറ
മോഡി സർക്കാരിനെതിരെ കർഷകർ നടത്തുന്ന സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചും പത്ത് മുദ്രാവാക്യങ്ങൾ ഉയർത്തിയും രാജ്യവ്യാപകമായുള്ള പ്രക്ഷോഭസമരങ്ങളുടെ പ്രചാരണാർഥം സിഐടിയു നേതൃത്വത്തിൽ നടത്തുന്ന ജാഥകൾക്ക്‌ ആവേശോജ്വല തുടക്കം. ജില്ലാ പ്രസിഡന്റ്‌ പി എസ്‌ രാജനും സെക്രട്ടറി കെ എസ്‌ മോഹനനുമാണ്‌ ജാഥകൾ നയിക്കുന്നത്‌. 
 പി എസ്‌ രാജൻ ക്യാപ്‌റ്റായുള്ള ജാഥയ്‌ക്ക്‌ ചെറുതോണിയിൽ തുടക്കമായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ്‌ ജാഥാ ക്യാപ്‌റ്റന്‌ പതാക കൈമാറി ഉദ്‌ഘാടനംചെയ്തു. സിഐടിയു ഇടുക്കി ഏരിയ പ്രസിഡന്റ് കെ ജെ ഷൈൻ അധ്യക്ഷനായി. ജാഥാ അംഗം ടി ആർ സോമൻ, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ എന്നിവർ സംസാരിച്ചു. കെ സവാദ് സ്വാഗതവും പി എസ്‌ സുരേഷ് നന്ദിയും പറഞ്ഞു. 
ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ ക്യാപ്റ്റനായിട്ടുള്ള ജാഥ മുണ്ടക്കയം ഈസ്റ്റ് മണിക്കലിൽ സിഐടിയു സംസ്ഥാന വൈസ്‌ കെ പി മേരി ഉദ്‌ഘാടനം ചെയ്തു. ആർ ചന്ദ്രബാബു അധ്യക്ഷനായി. കെ ടി ബിനു, എം സി സുരേഷ്, തങ്കൻ ജോർജ് എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top