06 July Sunday

അതിഥിത്തൊഴിലാളി യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

അടിമാലി താലൂക്ക്‌ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയും കുഞ്ഞും

അടിമാലി
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥിത്തൊഴിലാളി യുവതിക്ക് ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മധ്യപ്രദേശ് ലംസാര സ്വദേശിയും ടീകാമിന്റെ ഭാര്യയുമായ ഹേമാവതി(31) ആണ് കനിവ് 108 ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രാജാക്കാട് ആനപ്പാറയിൽ തോട്ടം തൊഴിലാളിയാണ്. 
  ചൊവ്വ രാത്രി 11നാണ് സംഭവം. ബന്ധുക്കൾ അറിയിച്ചതിനെത്തുടർന്ന് രാജാക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ കനിവ് ആംബുലൻസിലെ നേഴ്സ് ആഷ്‌ലി, ഡ്രൈവർ മോൺസൺ എന്നിവർ സ്ഥലത്തെത്തി. അടിമാലി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഹേമാവതിയുടെ ആരോഗ്യനില വഷളാവുകയും സമീപത്തെ ക്ലിനിക്കിലേക്ക് ആംബുലന്‍സ് കയറ്റുകയും ചെയ്‌തെങ്കിലും ഡോക്ടര്‍ എത്തുംമുമ്പുതന്നെ ആംബുലന്‍സില്‍വച്ച് ആഷ്‌ലിയുടെ പരിചരണത്തില്‍ ഹേമാവതി കുഞ്ഞിന് ജന്മം നല്‍കി. തുടർന്ന് ആംബുലൻസ് ജീവനക്കാർ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആഷ്‌ലിയുടെ പരിചരണത്തില്‍ കനിവ് 108 ആംബുലന്‍സില്‍ നടക്കുന്ന രണ്ടാമത്തെ പ്രസവമാണിത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top